Sports News

കൗമാരകാല്‍പ്പന്ത് കീരീടം ഇംഗ്ലീഷ്പ്പടയ്ക്ക്

Sun, Oct 29, 2017

Arabianewspaper 641
കൗമാരകാല്‍പ്പന്ത് കീരീടം ഇംഗ്ലീഷ്പ്പടയ്ക്ക്

ഫിഫയുടെ അണ്‍ര്‍ 17 ലോകകപ്പ് കീരിടം ഇഗ്ലണ്ട് നേടി. കൊല്‍ക്കൊത്തയിലെ ഫുട്‌ബോള്‍ ആരാധകരുടെ നടവില്‍ നടന്ന മത്സരത്തില്‍ ശക്തരായ സ്‌പെയിനിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ നേടി വിറപ്പിച്ചാണ് ഇംഗ്ലീഷ്പ്പട ലോകകപ്പില്‍ മുത്തമിട്ടത്.


രണ്ടു ഗോളുകള്‍ക്ക് പിന്നിട്ട നിന്ന ശേഷമാണ് ഫിനിക്‌സ് പക്ഷിയെ പോലെ ഇംഗ്ലീഷ് ചാരത്തില്‍ നിന്നും പറന്നുയര്‍ന്നത്. യുറോ അണ്ടര്‍ 17 ല്‍ സ്പാനിഷ് പടയ നേടിയ വിജയത്തിന് മധുര പ്രതികാരത്തിനാണ് കൊല്‍ക്കൊത്ത സാക്ഷ്യം വഹിച്ചത്..


സെര്‍ജിയോ ഗോമസ് നേടിയ ഇരട്ട ഗോളില്‍ മുന്നേറി ആധിപത്യം പുലര്‍ത്തിയ സ്‌പെയിന്‍ കിരീടം നേടുമെന്ന തോന്നല്‍ ഉളവാക്കിയിരുന്നു. ഇതിനിടെ കൗണ്ടര്‍ അറ്റാക്ക് മറന്നു പോയ ഇംഗ്ലണ്ട് രണ്ടും കല്‍പ്പിച്ച് പോരാട്ട മുഖം തുറന്നത്.


ആദ്യ പകുതിയില്‍ വിസില്‍ മുഴങ്ങും മുമ്പ് റിയാന്‍ ബ്രൂസ്റ്റര്‍ നേടിയ ഗോള്‍ ഇംഗ്ലണ്ടിന്റെ മടങ്ങി വരവിന് വഴിയൊരുക്കി.


രണ്ടാം പകുതിയില്‍ സ്പാനിഷ് പടയെ നിഷ്പ്രഭരാക്കിയുള്ള ഇംഗ്ലീഷ് കൗമാരത്തിന്റെ പോരാട്ടമായിരുന്നു. ഗോളുകളുടെ തോരാമഴയായിരുന്നു സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തെ ഇളക്കി മറിച്ചത്. ഫില്‍ ഫോഡെന്‍ ഒന്നിനു പിറകെ ഒന്നായി രണ്ടു ഗോളുകള്‍ സ്പാനിഷ് ഗോള്‍മുഖത്തേക്ക് അടിച്ചിട്ടു.


ടൂര്‍ണമെന്റില്‍ എട്ടാം ഗോള്‍ തികച്ച് ടോപ് സ്‌കോററായ ബ്രൂസ്റ്റര്‍ ഗോള്‍ഡന ബുട്ട് നേടി. മൊര്‍ഗന്‍ ഗിബ്‌സ് മാര്‍ ഗ്യുഗിയും ഗോളുകള്‍ നേടിയതോടെ ഇംഗ്ലണ്ടിന് ആധികാരികമായ വിജയം നേടാനായി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ