Crime News

ഏറ്റുമുട്ടല്‍ വിദഗ്ദ്ധന്‍ പ്രദീപ് ശര്‍മ വീണ്ടും സര്‍വ്വീസില്‍

Sat, Aug 19, 2017

Arabianewspaper 4944
ഏറ്റുമുട്ടല്‍ വിദഗ്ദ്ധന്‍ പ്രദീപ് ശര്‍മ വീണ്ടും സര്‍വ്വീസില്‍

അധോലോക ഗുണ്ടകളായ 113 പേരെ ഏറ്റുമുട്ടലില്‍ കൊലപെടുത്തിയ. മുംബൈ പോലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മ ശിക്ഷകള്‍ക്കു ശേഷം വീണ്ടും ഡ്യൂട്ടിയില്‍ പ്രവേശിക്കുന്നു.


മുംബൈ എസിപിയായാണ് ശര്‍മ വീണ്ടുമെത്തുന്നത്. 25 വര്‍ഷമായി മുംബൈ പോലീസില്‍ സേവനം അനുഷ്ഠിക്കുന്ന ശര്‍മയെ വീണ്ടും പോലീസ് സേനയില്‍ എടുത്തുകൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.


എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് എന്നറിയപ്പെടുന്ന ശര്‍മയുടെ ജീവിത കഥ ആസ്പദമാക്കി അബ്തക് 55 എന്ന പേരില്‍ ബോളിവുഡ് ചിത്രം ഇറങ്ങിയിരുന്നു.


ക്രിമിനലുകളുമായി ഒത്തു ചേര്‍ന്നു എന്നാരോപിച്ചാണ് പ്രദീപ് ശര്‍മയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡു ചെയ്തിരുന്നത്.


1990 കളില്‍ മുംബൈ അധോലോക സംഘാംഗങ്ങളെ ഒരോരുത്തരായി വധിച്ചതിന്റെ പേരില്‍ വിമര്‍ശവും കൈയ്യടിയും ഇദ്ദേഹം നേടിയിട്ടുണ്ട്. ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജന്‍ സംഘാംഗങ്ങളാണ് ശര്‍മയുടെ ബുള്ളറ്റുകള്‍ക്ക് ഇരയായത്.


മുംബൈയില്‍ അധോലോക സംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടി മരിക്കുന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്ന കാലത്താണ് ശര്‍മയുടെ റോളും സംശയത്തിലായത്.


എതിരാളികള്‍ക്കു വേണ്ടി ശര്‍മ തോക്കെടുക്കുകയായിരുന്നുവെന്നാണ് ആരോപണം ഉയര്‍ന്നത്. സബ് ഇന്‍സ്പക്ടറായി ജോലിയില്‍ പ്രവേശിച്ച ശര്‍മ മഹിം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുണ്ടകളെയാണ് ആദ്യം ഒതുക്കിയത്.


എകെ 56 തോക്കുള്ള സുഭാഷ് മക്ഡാ വാലയെ 9 എംഎം പിസ്റ്റള്‍ ഉപയോദിച്ചാണ് ശര്‍മ വെടിവെച്ചിട്ടത്. വിനോദ് മത്കാര്‍, പര്‍വേസ് സിദ്ദിഖി, റഫീഖ് ദബ്ബാവാല, സാദിക് കാലിയ തുടങ്ങിയ അധോലാക ഗുണ്ടകളെയും മുന്ന് ലഷ്‌കര്‍ ഭീകരേയും ശര്‍മ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുത്തിയിട്ടുണ്ട്.


അധോലോക നേതാക്കളുമായി ഒത്തു ചേര്‍ന്ന് എതിരാളികളെ വകവരുത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് 2008 ല്‍ ശര്‍മയെ പോലീസ് സേനയില്‍ നിന്നും ഡിസ്മിസ് ചെയ്തു. ഛോട്ടാ രാജന്റെ സഹായി ലക്ഷ്മണ്‍ ഭയ്യയുടെ ഏറ്റുമുട്ടല്‍ കൊല ക്വട്ടേഷന്‍ കൊലപാതകമെന്ന് ആരോപിച്ച് ശര്‍മയെ അറസ്റ്റ് ചെയ്തു. ഇതോടെയാണ് പോലീസ് സേനയില്‍ നിന്നും ഡിസ്മിസ് ചെയ്യപ്പെട്ടത്.


എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ കേസ് തള്ളി പോയതോടെയാണ് 55 വയസുകാരനായ ശര്‍മ വീണ്ടും അസി. പോലീസ് കമ്മീഷണറായി വീണ്ടും ചുമതലയേല്‍ക്കുന്നത്. എന്നാല്‍, ഈ വര്‍ഷമവസാനം ശമ സര്‍വ്വീസില്‍ നിന്നും വിരമിക്കുമെന്നാണ് റിപ്പോര്‍ട്ട്.


Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ