General News

കാര്‍തി ചിദംബരത്തിന്റെ വസതികളില്‍ എന്‍ഫോഴ്‌സ്‌മെന്‍് റെയ്ഡ്

Sat, Jan 13, 2018

Arabianewspaper 370
കാര്‍തി ചിദംബരത്തിന്റെ വസതികളില്‍ എന്‍ഫോഴ്‌സ്‌മെന്‍് റെയ്ഡ്

കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വസതികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. കാര്‍ത്തിയുടെ ചെന്നൈയിലേയും ഡെല്‍ഹിയിലേയും വസതികളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറരക്ടറേറ്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്.


വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ് അയച്ചിരുന്നു. എന്നാ്ല്‍ കാര്‍ത്തി ഹാജരായില്ല. ഐഎന്‍എക്‌സ് മീഡിയയ വഴി വിദേശത്ത് നിന്നും പണം സ്വീകരിക്കുകയും അനധികൃത ഇടപാട് നടത്തുകയും ചെയ്‌തെന്നാണ് കേസ്.


ജനുവരി 16 ന് ഇഡിയുടെ ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. ഷീന ബോറ വധക്കേസില്‍ വിചാണ നേരിടുന്ന ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും കേസില്‍ പ്രതികളാണ്. ഇന്ദ്രാണിയുടെ കമ്പനിയാണ് ഐഎന്‍എക്‌സ് മീഡിയ.


സിബിഐയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പി ചിദംബരം ധനമന്ത്രിയായിരുന്ന വേളയിലാണ് അനധികൃത ഇടപാടുകള്‍ നടന്നതെന്ന് സിബിിഐയുടെ എഫ്‌ഐആറില്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ