General News

കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Mon, Sep 25, 2017

Arabianewspaper 342
കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു

മുന്‍ ധനമന്ത്രി കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു, സ്വത്തുക്കള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതും ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.


2ജി കുംഭകോണത്തില്‍ പെട്ട എയര്‍സെല്‍ മാക്‌സിസ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അംഗീകാരം നല്‍കിയാണ് എയര്‍ സെല്‍ മാക്‌സിസ് ഇടപാടിന് അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം തീരുമാനം എടുത്ത്.


എന്നാല്‍, ഇത്തരമൊരു തീരുമാനം എടുക്കാന്‍ ധനമന്ത്രിക്ക് അധികാരമില്ലെന്ന് ഇഡി പറയുന്നു. ധനകാര്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ക്യാബിനറ്റ് സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടിയിരുന്നത്.


ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയും അനന്തിരവന്‍ എ പളനിയപ്പനും ചേര്‍ന്ന് രൂപികരിച്ച കടലാസ് കമ്പനിയിലൂടെ രണ്ട് ലക്ഷം യുഎസ് ഡോളര്‍ ലഭിച്ചതായി കണ്ടെത്തിയിരുന്നു.


മാക്‌സിസ് ഗ്രൂപ്പാണ് സോഫ്ട് വെയര്‍ കണ്‍സള്‍ട്ടന്‍സി കമ്പനിക്ക് ഇത്രയും തുക നല്‍കിയത്. ഈ കേസില്‍ അന്വേഷണം നേരിട്ടു കൊണ്ടിരിക്കെ ഇഡി കണ്ടുകെട്ടാന്‍ ഇരുന്ന ഗുരുഗ്രാമിലെ ബംഗ്ലാവ് കാര്‍ത്തി അടുത്തിടെ വിറ്റു,. ഈ വീട് പി ചിദംബരം എഫ്‌ഐപിബി അംഗീകാരം വഴിവിട്ട് നല്‍കിയ കമ്പനിക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ