Health News
എക്മോ യന്ത്രം ടെക്കിയുടെ നിലച്ചു പോയ ഹൃദയം പുനരുജ്ജീവിപ്പിച്ചു
Tue, Dec 13, 2016


തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയെ ഹൃദയസ്തംഭനവാസ്ഥയില് നിന്നും രക്ഷിച്ച എക്മോ ( എക്സ്ട്രാകോര്‍പൊറിയല്‍ മെംബ്രയിന്‍ ഓകിസിജെനേഷന് ) യന്ത്രം ബംഗലൂരിലെ 43 കാരനായ ടെക്കിയുടെ ജീവിതം രക്ഷിച്ചു,
കടുത്ത പനിയെ തുടര്‍ന്ന് ഐസിയുവിലായ ശ്രീനാഥ് എന്ന ടെക്കിക്ക് രണ്ടു ദിവസത്തിനുശേഷം കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാകുകയായിരുന്നു. പൂര്‍ണ ആരോഗ്യവാനും ജിമ്മില്‍ നിത്യ സന്ദര്‍ശകനുമായ ശ്രീനാഥിന് ഹൃദയസ്തംഭനം ഉണ്ടായെന്നത് ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വിശ്വസിക്കാനായില്ല.
എന്നാല്‍, ബംഗലൂരിലെ നാരായണ ഹൃദയാലത്തിലെ ഡോക്ടര്‍മാര്‍ ഇന്ത്യയില്‍ അപൂര്‍വ്വമായി ഉപയോഗിക്കുന്നതും പ്രചാരത്തിലുള്ളതുമായ എക്മോ യന്ത്രം ശ്രീനാഥിന്റെ ഹൃദയത്തിന് പകരമായി പ്രവര്‍ത്തിച്ചു.
രോഗിയുടെ ശരീരത്തില്‍ നിന്ന് രക്തം എടുത്ത് ഇതില്‍ നിന്നും കാര്‍ബണ്‍ ഡയോക്സൈഡ് മാറ്റി ഓക്സിജന്‍ നിറച്ച് രക്തധമനികളിലൂടെ ഹൃദയത്തിലും തലച്ചോറിലും മറ്റ് പ്രധാനപ്പെട്ട അവയവങ്ങളിലേക്കും എത്തിക്കുന്ന ജോലിയാണ് ശരീരത്തിന് പുറത്ത് ഘടിപ്പിക്കുന്ന എക്മോ ചെയ്യുന്നത്.
ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ ആശുപത്രികളിലും ഇത് ഉണ്ട്. എന്നാല്‍, ഡോക്ടര്‍മാര്‍ അപൂര്‍വമായി മാത്രമെ ഇത് ഉപയോഗിക്കുന്നുള്ളു. മുന്നൂ ലക്ഷം മുതല്‍ എട്ടു ലക്ഷം വരെ ചെലവു വരുന്ന പ്രക്രിയയാണിത്. ഹൃദയം പൂര്‍ണമായും നിലച്ചു പോയവര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക.
ഈ യന്ത്രം ഉപയോഗിച്ചതിനെ തുടര്‍ന്ന് ശ്രീനാഥിന്റെ ഹൃദയം 24 മണിക്കൂറിനകം വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി.. ഇതോടെ മറ്റു മരുന്നുകളോടും പ്രതികരിച്ചു തുടങ്ങി. ദിവസങ്ങള്‍ക്കകം ശ്രീനാഥ് ഐസിയുവിന് പുറത്ത് കടന്നു. തുടര്‍ന്നും ഏതാനും ആഴ്ചകള്‍ക്കകം വീട്ടിലെത്തുകയും ജോലിക്കു പോകുകയും ചെയ്തു. ഹൃദയസ്തംഭനത്തിന് കൊഴുപ്പും, പ്രമേഹവും, രക്ത സമ്മര്‍ദ്ദവും മാത്രമല്ല കാരണമാകുന്നത്. മറ്റു കാരണങ്ങള്‍ കൊണ്ട് ഓക്സിജന്‍ എത്തുന്നത് നിലയക്കുന്നതു കൊണ്ടും മറ്റും ഒക്കെ ഇങ്ങിനെ സംഭവിക്കാം.
അങ്ങിനെ വന്നാല്‍, എക്മോ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ശരീരത്തിന് പുറത്തു വെച്ചു തന്നെ സമാന്തര ഹൃദയപ്രവര്‍ത്തനം സജ്ജികരിക്കാം. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് എക്മോ ഉപയോഗിക്കാറുണ്ട്. ശ്വാസകോശ രോഗികള്‍ക്കും ഇത് വളരെ സഹായകമാകും.
ഹൃദയ സ്തംഭനം ഉണ്ടാകുന്നവര്‍ കൃത്രിമ ഹൃദയമായാണ് എക്മോ പ്രവര്‍ത്തിക്കുന്നതെന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റായ ഡോ . ദേവി ഷെട്ടി പറയുന്നു. നാരായണ ഹൃദായലയ ഇതുവരെ അഞ്ഞൂറോളം രോഗികള്‍ക്ക് എക്മോ യന്ത്രം ഉപയോഗിച്ച് ചികിത്സ നടത്തിയിട്ടുണ്ട്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- നരകം എന്നൊന്ന് ഇല്ലെന്ന് മാര്‍പാപ്പ, അഭിമുഖം നിഷേധിച്ച് വത്തിക്കാന്‍
- ഐസിഐസിഐ ബാങ്ക് സിഇഒയ്ക്കെതിരെ സിബിഐ അന്വേഷണം
- പന്തിലെ കൃത്രിമം : ഡാരന്‍ ലെമാനും രാജിവെച്ചു
- യോഗി പേരുമാറ്റി -അംബേദ്കറുടെ പേരിനെ ചൊല്ലി തര്‍ക്കം
- സിബിഎസ്ഇ പേപ്പര്‍ ചോര്‍ച്ച; കോച്ചിംഗ് സെന്റര്‍ ഉടമ പിടിയില്‍
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- പിണറായി ഗഡ്കരിയുമായി ചര്‍ച്ച നടത്തി
- സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്
- ദിലിപിനെ ചതിച്ചത് മഞ്ജുവും കൂട്ടരും -പ്രതി മാര്ട്ടിന്
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു

Latest News Tags
Advertisment