Travel News

ദുബായില്‍ ജുമൈറയില്‍ 2000 കോടി ഡോളറിന്റെ സ്വപ്‌ന നഗരം

Thu, Oct 06, 2016

Arabianewspaper 922
ദുബായില്‍ ജുമൈറയില്‍ 2000 കോടി ഡോളറിന്റെ സ്വപ്‌ന നഗരം

ജുമൈറ സെന്‍്ട്രല്‍ ജില്ലയുടെ നിര്‍മാണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി. നഗരത്തിനുള്ളില്‍ നഗരമെന്ന സങ്കല്പത്തിലാണ് ജുമൈറ സെന്‍ട്രല്‍ പണിതുയര്‍ത്തുന്നത്. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ നഗരം അതിന്റെ പരീപൂര്‍ണതയില്‍ എത്തും., ഇതിനായി 2000 കോടി യുഎസ് ഡോളറിന്റെ മാസ്റ്റര്‍ പ്ലാനിന് അനുമതിയായി,.


രണ്ടു മെട്രോ ലൈനുകളും രണ്ട് ട്രാം ലൈനുകളും കൂടിച്ചേരുന്നതിനാല്‍ ഇവിടെ സെന്‍ട്രല്‍ സ്റ്റേഷന്‍ ഉണ്ടാകും. കേബിള്‍ കാറുകളും ഇവിടെയുണ്ടാകും. മാള്‍ ഓഫ് ദി എമിറേറ്റ്‌സ്,. മദിനത്ത് ജൂമൈറ തുടങ്ങിയ ഐക്കണൊക് കെട്ടിടങ്ങള്‍ക്കു മുകളിലൂടെയുള്ള സഞ്ചാരമായിരിക്കും ഇതിന്റെ പ്രത്യേകത.


അടുത്ത വര്‍ഷം ഇതിന്റെ പ്രാരംഭ പണി തുടങ്ങും. 47 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് നഗരം പണിയുന്നത്. ദുൂബായ് ഹോള്‍ഡിംഗാണ് മാസ്റ്റര്‍ ഡെവലപ്പര്‍,. നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ കീരിടത്തിലെ രത്‌നമായിരിക്കും ഇതെന്ന് ജുമൈറ സെന്‍ട്രല്‍ പദ്ധതിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മൊര്‍ഗന്‍ പാര്കര്‍ പറയുന്നു.


ഷെയ്ഖ് സായിദ് റോഡിലെ ദുബായ് പോലീസ് അക്കാദമി മുതല്‍ മദീനത്ത് ജുമൈറ വരെയുള്ള ഭാഗമാണ് ഇത്. പോലീസ് അക്കാദമി മറ്റൊരു ഭഗത്തേക്ക് മാറ്റും. മുമ്പ് മാള്‍ ഓഫ് ദ വേള്‍ഡിനായി കണ്ടെത്തിയിരുന്ന സ്ഥലമാണ് ഇപ്പോള്‍ ജുമൈറ സെന്‍്ട്രലിന് വേണ്ടി മാറ്റുന്നത്. മാള്‍ ഓഫ് ദി വേള്‍ഡ് ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് റോഡിനു സമീപത്തേക്ക് മാറ്റും.



Tags : DUBAI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ