Gulf News
ജന്മദിനത്തിന് ദുബായ് പോലീസിന്റെ സര്‍പ്രൈസ്
Sun, Jan 07, 2018


ശനിയാഴ്ച ജന്മദിനമാഘോഷിച്ച ചില വിമാനയാത്രികര്‍ക്ക് ദുബായ് പോലീസിന്റ വക സര്‍പ്രൈസ് സമ്മാനം, പോലീസിംഗിന്റെ പ്രൊഫഷണല്‍ മുഖം പ്രകടമാക്കുന്നതായിരുന്നു ഈ പെരുമാറ്റം.
ദുബായ് വിമാനത്താവളത്തില്‍ വന്നിറങ്ങിയവരില്‍ ശനിയാഴച ജന്മദിനം ആഘോഷിക്കുന്നവരെ കണ്ടെത്തിയാണ് ഇവര്‍ക്ക് നറുപുഞ്ചിരിയും ഹസ്ത ദാനവും നല്കി പോലീസ് സ്വീകരിച്ചത്.
വിമാനത്തിന്റെ ഗോവണികള്‍ ഇറങ്ങും മുമ്പ് തന്നെ പോലീസ് സ്വീകരിക്കാന്‍ എത്തിയിരുന്നു. എമിഗ്രേ,ഷനില്‍ എത്തിക്കുകയും ഇവിടെ നിന്ന് പുറത്ത് കൊണ്ടുവന്ന ശേഷം നഗരം ചുറ്റിക്കാണിക്കുകയുമാണ് ചെയ്തത്.
ജന്മദിന ആശംസകള്‍ അര്‍പ്പിച്ചത് കേട്ട് പലരും വിസ്മയം പൂണ്ടു. പ്രത്യേക പരിഗണന നല്കിയ ഇവരെ പോലീസ് പട്രോള്‍ വാഹനത്തില്‍ കയറ്റി ദുബായ് നഗരം ചുറ്റി കാണിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരുടെ വീടുകളില്‍ കൊണ്ടു ചെന്നാക്കി. ഇവര്‍ക്ക് സമ്മാന പൊതികളും നല്കിയ ശേഷമാണ് പോലീസ് മടങ്ങിയത്.
ദുബായ് പോലീസിന്റെ പുതിയ ലോഗോ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ അസധാരണ നടപടികള്‍.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
More News
Recommended news
- നരകം എന്നൊന്ന് ഇല്ലെന്ന് മാര്‍പാപ്പ, അഭിമുഖം നിഷേധിച്ച് വത്തിക്കാന്‍
- സിദ്ദുവിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടി
- അന്ന ഹസാരെ ഉപവാസം അവസാനിപ്പിച്ചു
- കാവല്ക്കാരന് ദുര്ബലന് സര്‍വ്വത്ര ചോര്‍ച്ച, മോഡിയെ പരിഹസിച്ച് രാഹുല്‍
- പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്തിന്റെ വാര്‍ത്താസമ്മേളനം
- അമിത് ഷായുടെ പരിഭാഷക്ക് നാക്കു പിഴ -ആഘോഷിച്ച് കോണ്‍ഗ്രസ്
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- കേംബിഡ്ജ് അനലിറ്റികയുടെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍
- ജാതിയും മതവും രേഖപ്പെടുത്താതെ ഒന്നേ കാല് ലക്ഷം കുട്ടികള്‍
- മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Latest News Tags
Advertisment