Gulf News

ടോര്‍ച്ച് ടവറിലെ തീ, താമസക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Sat, Aug 05, 2017

Arabianewspaper 1596
ടോര്‍ച്ച് ടവറിലെ തീ, താമസക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
ദുബായ് ടോര്‍ച്ച് ടവറിലെ തീ പിടിത്തതില്‍ നിന്ന് താമസക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി, 87 നിലകളുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലകളിലുള്ളവര്‍ ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായതോടെ നിലകള്‍ ഒരോന്നായി ഓടി ഇറങ്ങുകയായിരുന്നു. താഴെ എത്തിയ പലരും തളര്‍ന്നു വീണു.

അറുന്നൂറോളം അപ്പാര്‍ട്ടുമെന്റുകളില്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി ആരും അകപ്പെട്ടിട്ടില്ലെന്ന് ഉറപ്പു വരുത്തി. തിക്കും തിരക്കും കൂടാതെയാണ് കെട്ടിടത്തിന്റെ ഗോവണികളിലൂടെ ഇറക്കിയത്.

അഞ്ഞൂറോളം പേരെ ഇത്തരത്തില്‍ രക്ഷപ്പെടുത്തു. ദുബായ് പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ വ്യാപൃതരായിരുന്നു.

ചില്ലൂപാളികള്‍ ഉള്ള കെട്ടിടത്തില്‍ നിന്നും കത്തിയമര്‍ന്ന് പല സാമഗ്രികളും നിലത്തു വീണു. താഴെ പാര്‍ക്ക് ചെയ്തിരുന്ന നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ പറ്റി.

64 നിലകളിലെ 38 ഫ്്‌ളാറ്റുകള്‍ കത്തി നശിച്ചു, വ്യാഴാഴ്ച രാത്രിയാണ് ദുബായ് മറീനയിലെ ഉയര്‍ന്ന കെട്ടിടത്തിന് തീപിടിച്ചത്.
Tags : Dubai fire 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ