NRI News

ദുബായ് പ്രൗഡിയോടെ പുതുവര്‍ഷത്തെ വരവേറ്റു

Mon, Jan 02, 2017

Arabianewspaper 2177
ദുബായ് പ്രൗഡിയോടെ പുതുവര്‍ഷത്തെ വരവേറ്റു

ദുബായ് പതിവുപോലെ പ്രൗഡിയില്‍ നിറഞ്ഞ ആഘോഷങ്ങളോടെ പുതുവര്‍ഷത്തെ വരവേറ്റു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ വര്‍ണം വാരി വിതറിയ വെടിക്കെട്ടു പ്രകടനം ഇക്കുറി പതിനായിരങ്ങളെയാണ് ആകര്‍ഷിച്ച് അരങ്ങേറിയത്.


വിദേശ ടൂറിസ്റ്റുകളും ഡൗണ്‍ടൗണിലേക്ക് ഒഴുകിയെത്തി. ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയയില്‍ പുതു വത്സരത്തിന് ഏറ്റവും അധികം ഷെയര്‍ ചെയ്ത വീഡിയോ ബുര്‍ജ് ഖലീഫയിലെ കരിമരുന്ന് കലാപ്രകടനമാണ്,


കഴിഞ്ഞ വര്‍ഷം ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ഇക്കുറി പരമാവധി സുരക്ഷയാണ് ഒരുക്കിയിരുന്നത്.


ലോകമെമ്പാടുമുള്ളവര്‍ക്കായി യുട്യൂബിലും ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ആഘോഷങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.


ഇതാദ്യമായാണ് ട്വിറ്റര്‍ ഔദ്യോഗികമായി ലോകത്തെ ഒരു പരിപാടി തത്സമയം കാണിക്കുന്നത്. പശ്ചാത്തല സംഗീതത്തിന് അനുസൃതമായാണ് കരിമരുന്ന് കലാപ്രകടനം നൃത്ത ചുവടുകള്‍ വെച്ച് മിന്നി വിരിഞ്ഞത്. എല്‍ഇഡി ഷോയും അറേബ്യന്‍ നൃത്തങ്ങളും ഉള്‍പ്പടെ പുലരുവോളം ആഘോഷങ്ങള്‍ നീണ്ടു.



Tags : DUBAI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ