Gulf News

ദുബായ് എയര്‍ ഷോയില്‍ 62 ബില്യണ്‍ ദിര്‍ഹത്തിന്റെ വ്യാപാര കരാര്‍

Sun, Nov 12, 2017

Arabianewspaper 959
ദുബായ് എയര്‍ ഷോയില്‍ 62 ബില്യണ്‍ ദിര്‍ഹത്തിന്റെ വ്യാപാര കരാര്‍

ദുബായ് എയര്‍ ഷോയില്‍ ലോകോത്തര വ്യോമയാന കമ്പനികള്‍ 62 ബില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ വ്യാപാര കരാറുകളില്‍ ഒപ്പു വെച്ചു.


യുഎഇ പ്രതിരോധ വകുപ്പ് മാത്രം ആറു ബില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ വ്യാപരകരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. ലോക് ഹിഡ് മാര്‍ട്ടിനുമായുള്ള കരാറില്‍ യുഎഇയുടെ എണ്‍പത് എഫ് 16 യുദ്ധ വിമാനങ്ങള്‍ അപ് ഗ്രേഡ് ചെയ്യുവാനുള്ളതാണ്.


എമിറേറ്റ്‌സ് എയര്‍ലൈന്‍സ് 55.4 ബില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ ബിസിനസ് കരാര്‍ 40 ബോയിംഗ് 767-10 ഡ്രീംലൈനര്‍ വിമാനം വാങ്ങാനുള്ള കരാറാണ് ഒപ്പിട്ടത്.


2020 ഓടെ വിമാനങ്ങള്‍ ലഭിച്ചു തുടങ്ങും. പ്രദര്‍ശനത്തിനോട് അനുബദ്ധിച്ച് ആകാശത്ത് യുദ്ധ വിമാനങ്ങളുടേയും മറ്റും അഭ്യാസ പ്രകടനങ്ങള്‍ നടന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ