General News

വിദേശത്തേക്ക് കടത്തുന്നതിനിടെ കോടികളുടെ മയക്കു മരുന്ന് പിടികൂടി

Sat, Feb 17, 2018

Arabianewspaper 332
വിദേശത്തേക്ക് കടത്തുന്നതിനിടെ കോടികളുടെ മയക്കു മരുന്ന് പിടികൂടി

നെടുമ്പാശേരിയില്‍ നിന്ന് കോടികളുടെ മയക്കു മരുന്ന് കസ്റ്റംസ് പിടികൂടി. മുപ്പതു കോടി രൂപ രാജ്യാന്തര വിപണിയില്‍ വില വരുന്ന മയക്കു മരുന്നാണ് പിടികൂടിയത്.എംഡിഎംഎ എന്ന പേരില്‍ അറിയപ്പെടുന്ന മയക്കുമരുന്നാണ് പിടികൂടിയത്.


എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മയക്കു മരുന്നു പിടികൂടിയത്. എക്സ്റ്റസി എന്ന പേരില്‍ അറിയപ്പെടുന്ന മെഥലിന്‍ ഡയോക്‌സി മെതാംഫിറ്റമിന്ഡ അഫ്ഗാനിസ്ഥാനില്‍ നിന്നും ഡെല്‍ഹിയില്‍ എത്തിച്ച് കൊച്ചി വഴി ഗള്‍ഫിലേക്ക് കടത്താനായിരുന്നു പദ്ധതി.


പിടിയിലായ രണ്ടു പേര്‍ക്ക് വാട്‌സ്ആപ് വഴി ലഭിച്ച നിര്‍ദ്ദേശം അനുസരി്ച്ച് പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് എക്‌സൈസ് പറയുന്നു. ആരാണ് ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെന്ന് അറിയില്ല. ടെലിഫോണ്‍ നമ്പര്‍ വെച്ച് ഇവരെ ട്രേയ്‌സ് ചെയ്യാനാണ് ശ്രമം.


കൊച്ചിയിലും മറ്റും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.


 

Tags : Drug 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ