Gulf News

വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് : മലയാളികള്‍ ഉള്‍പ്പടെയുള്ള ഡ്രൈവര്‍മാര്‍ പ്രതിസ്‌നധിയില്‍

Sat, Sep 30, 2017

Arabianewspaper 436
വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് : മലയാളികള്‍ ഉള്‍പ്പടെയുള്ള ഡ്രൈവര്‍മാര്‍ പ്രതിസ്‌നധിയില്‍
സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചതോടെ കേരളത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെയുള്ള ഹൗസ് ഡ്രൈവര്‍മാരുടെ ജോലി പ്രതിസന്ധിയിലാകും.

സ്ത്രീകള്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച് നിരത്തില്‍ ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് സൗദി ട്രാഫിക് പോലീസ്, വനിതകളുടെ ഡ്രൈവിംഗ് ലൈസന്‍സ് തീരുമാനം സാമൂഹ്യപരമായി നല്ലതാണെന്നും ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നും പറയുമ്പോള്‍ തന്നെ പ്രവാസികളായ ഡ്രൈവര്‍ ജോലിക്കാരുടെ ഭാവിയും ഇരുട്ടിലാകുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

ഹൗസ് ഡ്രൈവര്‍മാരായി ജോലി നോക്കുന്നവരില്‍ ഭുരിഭാഗവും മലയാളികളാണ്. മര്യാദയോടെയുള്ള പെരുമാറ്റവും വിശ്വാസവും ഇവരെ ഈ ജോലിക്ക് കൂടുതലായി നിയോഗിക്കുന്നു.

ടാക്‌സികളിലും വനിത ഡ്രൈവര്‍മാര്‍ എത്താന്‍ സാധ്യതയുണ്ട്. സൗദിയില്‍ പതിനഞ്ചു ല്ക്ഷത്തോളം ഹൗസ് ഡ്രൈവര്‍മാര്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇവരില്‍ ഏറെയും ഏഷ്യന്‍ വംശജരാണ്. ഇന്ത്യക്കാരും, ഫിലിപ്പൈന്‍സ് സ്വദേശികളുമാണ് ഏറെയും. ഇന്ത്യക്കാരില്‍ 80 ശതമാനവും മലയാളികളാണ്.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ