OMG News

ഓടുന്ന കാറിനു മുകളിലേക്ക് കൂറ്റന്‍ ക്രയിന്‍ വീണു, ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

Thu, Oct 19, 2017

Arabianewspaper 964
ഓടുന്ന കാറിനു മുകളിലേക്ക് കൂറ്റന്‍ ക്രയിന്‍ വീണു, ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഒരിഞ്ച് വ്യത്യാസം പോലും ചിലപ്പോള്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും, നിമിഷാര്‍ദ്ധത്തിന്റെ കണക്ക് ജീവിതവും മരണവും തമ്മിലുള്ള ദൂരം അളക്കും. ഇതിന് ഉദാഹരണമാണ് ചൈനയില്‍ നടന്ന സംഭവം.


തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്ന് പറയുമ്പോള്‍ അതിശയോക്തിയായി തോന്നാം. എന്നാല്‍, ചൈനയിലെ ഗ്യാംഗ്‌ഡോംഗ് പ്രവിശ്യയിലെ സുഹായില്‍ ദേശീയ പാതയിലൂടെ വന്ന ഓഡി കാറിനു മുകളിലേക്ക് സമീപത്തെ കെട്ടിട നിര്‍മാണ സ്ഥലത്തു നിന്നും കൂറ്റന്‍ ക്രയിന്‍ വന്നു വീഴുകയായിരുന്നു. സിഗ്നല്‍ ലഭിച്ചതിനെ തുടര്‍ന്ന് ജംഗ്ഷനിലൂടെ മെല്ലെ കടന്നു പോകുകയായിരുന്നു കാര്‍. അപകടത്തെ തുടര്‍ന്ന് മറ്റു കാറുകളില്‍ ഉള്ളവര്‍ വന്ന് ഇയാളെ സഹായിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്.


കാറിന്റെ ബോണറ്റിലാണ് ക്രെയിന്‍ വന്നു വീണത്. മുന്നിലെ വിന്‍ഡ് ഷീല്‍ഡിലേക്ക് കയറിയെങ്കിലും വീണ്ടും ബോണറ്റില്‍ തന്നെ വന്നു. ഇതിനിടയില്‍. ഡ്രൈവര്‍, തകര്‍ന്ന വിന്‍ഡ് ,ഷീല്‍ഡിലൂടെ പുറത്തേക്കു വന്ന സിസിടിവി ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി പുറത്തു വന്നിരിക്കുന്നത്.


കണങ്കാലിന് ചെറിയ പരിക്കു പറ്റിയത് ഒഴിച്ചാല്‍ കാര്യമായ പരിക്കുകള്‍ ഇയാള്‍ക്കുണ്ടായില്ല.


Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ