General News

സേവനത്തിന് പ്രശംസയേറ്റുവാങ്ങിയതിനു പിന്നാലെ ഡോക്ടര്‍ക്ക് ശിക്ഷ

Sun, Aug 13, 2017

Arabianewspaper 325
സേവനത്തിന് പ്രശംസയേറ്റുവാങ്ങിയതിനു പിന്നാലെ ഡോക്ടര്‍ക്ക് ശിക്ഷ

ഗൊരഖ് പൂര്‍ ആശുപത്രിയില്‍ ശിശുക്കളുടെ കൂട്ടമരണത്തിനു ഉത്തരവാദിത്തം ആരോപിച്ച് ശിശുരോഗ വിഭാഗത്തിലെ നോഡല്‍ ഓഫീസര്‍ പദവിയില്‍ നിന്നും ഡോക്ടര്‍ കാഫീല്‍ ഖാനെ നീക്കം ചെയ്തു.


ഓക്‌സിജന്‍ സിലിണ്ടര്‍ സപ്ലൈ നിലച്ചിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ കുട്ടികളെ രക്ഷിക്കുന്നതിന് കൈയ്യില്‍ നിന്ന് പണം എടുത്ത് സിലിണ്ടര്‍ വാങ്ങിക്കുകയും മറ്റ് ആശുപത്രികളില്‍ നിന്ന് സിലിണ്ടര്‍ സ്വന്തം കാറില്‍ പോയി കൊണ്ടുവരികയും ചെയ്തതിന് മാധ്യമങ്ങള്‍ വാനോളം പുകഴ്ത്തിയതിനു തൊട്ടു പിന്നാലെയാണ് ഡോ ഖാനെ നീക്കം ചെയ്തതായി ആരോഗ്യ വകുപ്പ് വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത്.


ഡോ ഖാഫീല്‍ ഖാന്‍ ആറു മാസമായി അവധിയിലായിരുന്നുവെന്നും എന്നാല്‍, ആശുപത്രിയിലെ പര്‌ച്ചേസിംഗ് വിഭാഗത്തിന്റെ തലവനായി തുടരുകയായിരുന്നുവെന്നും ഓക്‌സിജന്‍ കമ്പനിക്ക് കുടിശിക പണം ആരോഗ്യ വകുപ്പ് നല്‍കയിട്ടും ഈ തുക കൈമാറാതിരുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഖാനെതിരെ ഉയര്‍ന്നിരിക്കുന്നത്.


സര്‍ക്കാര്‍ ഡോക്ടറായി ജോലി ചെയ്തിട്ടും സ്വന്തമായി സ്വകാര്യ ക്ലിനിക് നടത്തിയെന്നും ആരോപണം ഉണ്. ഇതു കൂടാതെ ഖാന്റെ രാഷ്ട്രീയ ചായ് വും സോഷ്യല്‍ മീഡിയയില്‍ ബിജെപി നേതാക്കളേയും മറ്റും മോശമായി പരാമര്‍ശിച്ചെന്നും സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും മറ്റും ബിജെപി-സംഘപരിവാര്‍ അനുഭാവികള്‍ സോഷ്യല്‍ മീഡിയയിലും മറ്റും ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.


2009 ല്‍ ഖാനെതിരെ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിനും ഇതിനു പിന്നാലെ നഴ്‌സിനെ ലൈംഗികമായി പീഡിപ്പിച്ചതിന് ശിക്ഷ അനുഭവിച്ചെന്നും മറ്റുമുള്ള ആരോപണങ്ങളും സോഷ്യല്‍ മീഡിയയില്‍ ബിജെപി ഐടി സെല്‍ വ്യാപക പ്രചാരണം അഴിച്ചു വിടുന്നുണ്ട്.


ഇതിനു പിന്നാലെയാണ് ഡോ ഖാനെ നോഡല്‍ ഓപീസറെന്ന ചുമതലയില്‍ ിന്നും നീക്കം ചെയ്തത്.





Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ