General News

സുപ്രീം കോടതി വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടരുതെന്ന് ബാര്‍ കൗണ്‍സില്‍

Sat, Jan 13, 2018

Arabianewspaper 553
സുപ്രീം കോടതി വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടരുതെന്ന് ബാര്‍ കൗണ്‍സില്‍

വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടരുതെന്ന മുന്നറിയിപ്പുമായി ബാര്‍ കൗണ്‍സിലും രംഗത്ത് എത്തി. . സുപ്രീം കോടതിയിലെ വിഷയങ്ങള്‍ പരിഹാരിക്കാന്‍ ഇതില്‍ തന്നെ സംവിധാനങ്ങളുണ്ട്. ബാര്‍കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര പറഞ്ഞു.


വാര്‍ത്താ സമ്മേളനം വിളിച്ച ജഡ്ജിമാര്‍ ചെയ്തത് അരുതാത്ത നടപടിയായിരുന്നു.ഇത് രാഷ്ട്രീയ കക്ഷികള്‍ ഇടപെട്ട് മുതലെടുപ്പ് നടത്തുകയാണ്. ഇതിന് അവസരം ഒരുക്കരുതെന്നും ബാര്‍ അസോസിയേഷന്‍ പറഞ്ഞു.


കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് പറഞ്ഞതിനെ ബാര്‍ കൗണ്‍സില്‍ സ്വാഗതം ചെയ്തു. സര്‍്ക്കാര്‍ നിലപാട് പ്രശംസാര്‍ഹമാണെന്നും ബാര്‍


സുപ്രീം കോടതിയിലെ മുതിര്‍ന്ന നാല് അഭിഭാഷകര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് എതിരെ സുപ്രീം കോര്‍ട്ട് ബാര്‍ അസോസിയേഷനും എതിര്‍ത്തിരുന്നു.
 ചീഫ് ജസ്റ്റീസിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഇവര്‍ ഉന്നയിച്ചതെന്നും എടുത്തുചാടിയുള്ള പ്രതികരണമായിപോയെന്നും ബാര്‍ അസോസിയേഷന്‍ പറഞ്ഞു, വാര്‍ത്താ സമ്മേളനത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അടിസ്ഥാനമുള്ളത് ഉന്നയിക്കണമായിരുന്നു,


. ജനങ്ങളുടെ മനസില്‍ നീതി ന്യായ വ്യവസ്ഥിതിയെ കുറിച്ച് സംശയങ്ങള്‍ ജനിപ്പിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. വ്യക്തമായ ചിന്താപദ്ധതിയില്ലാതെയാണ് പത്രസമ്മേളനം വിളിച്ചു കൂട്ടിയതെന്നും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ വികാസ് സിംഗ് പറഞ്ഞു. രാജ്യത്തെ നിയമവ്യവസ്ഥയുടെ അന്തസ് കെടുത്തുന്ന യാതൊന്നും ജഡ്ജിമാരുടെ ഭാഗത്തും നിന്നും ഉണ്ടാകരുതെന്നും എല്ലാവരും ശാന്തമാകണമെന്നും ബാര്‍ അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.

Tags : SC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ