Business News

ഡോക് ലാം : രക്ഷാ ബന്ധന് ചൈനീസ് രാഖികള്‍ക്ക് പ്രിയമില്ല

Mon, Aug 07, 2017

Arabianewspaper 2612
ഡോക് ലാം : രക്ഷാ ബന്ധന് ചൈനീസ് രാഖികള്‍ക്ക് പ്രിയമില്ല

ഇന്ത്യയിലെ ആഘോഷങ്ങള്‍ക്ക് ചൈനീസ് ഉത്പന്നങ്ങള്‍ വിപണി കീഴടക്കുന്നുവെന്ന വാര്‍ത്തയാണ് അടുത്തകാലത്ത് കേട്ടതെങ്കില്‍ ഡോക് ലാമിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ജനങ്ങള്‍ ദേശി ഉത്പന്നങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്.


ഉത്തരേന്ത്യയിലെ രക്ഷാ ബന്ധന്‍ ഉത്സവത്തിന് ചൈനയില്‍ നിന്ന് രാഖികള്‍ ഇറക്കുമതി ചെയ്ത കച്ചവടക്കാര്‍ക്ക് തിരിച്ചടി ഇക്കുറി ലഭിച്ചു,


വ്യാപാരി മഹാസംഘ് എന്ന സംഘടനയാണ് ചൈനീസ് രാഖികള്‍ ബഹിഷ്‌കരിക്കാന്‍ ആദ്യം നിര്‍ദ്ദേശം നല്‍കിയത്. ഹോള്‍ സെയില്‍ വ്യാപാരികള്‍ തന്നെ ചൈനീസ് രാഖികള്‍ ബഹിഷ്‌കരിച്ചതോടെ റീട്ടെയില്‍ രംഗത്തു നിന്നും ഇത് അപ്രത്യക്ഷതമായി. രാഖി വാങ്ങിക്കാന്‍ വരുന്നവര്‍ ചൈനീസ് അല്ലെന്ന് ഉറപ്പുവരുത്തുന്നതായും കച്ചവടക്കാര്‍ പറയുന്നു.


പാക്കിസ്ഥാനിലെ തീവ്രവാദികള്‍ക്ക് ചൈന സഹായം ചെയ്യുന്നതും സിക്കിമില്‍ അതിര്‍ത്തി സംഘര്‍ഷത്തിലേര്‍പ്പെട്ടതുമാണ് ചൈനീസ് രാഖിയോട് എതിര്‍പ്പ് ശക്തമായതെന്ന് വ്യാപാരികള്‍ പറയുന്നു.


ഇന്ത്യയില്‍ നിര്‍മിക്കുന്ന പരുത്തി രാഖിചരടുകളേക്കാള്‍ നാല്‍പതു ശതമാനം വരെ വിലക്കുറവാണ് ചൈനീസ് രാഖികള്‍ക്ക് ഉള്ളത്. നിറത്തിലും രൂപ ഭംഗിയിലും ഇന്ത്യന്‍ രാഖികളെ വെല്ലുന്നതാണ് ചൈനീസ് രാഖികള്‍. കഴിഞ്ഞ ദിപാവലിക്കും വ്യാപാര്‍ മഹസംഘ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു.


ഈ ദീപാവലിക്കും, ക്രിസ്തുമസിനും ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് ഇവര്‍ പറയുന്നു. വിനായക ചതുര്‍ത്ഥിക്കുള്ള ഗണപതി വിഗ്രഹങ്ങള്‍ പോലും ചൈനയില്‍ നിന്നാണ് എത്തുന്നത്. വിലക്കുറവുള്ളതിനാല്‍ സാധാരണക്കാര്‍ ചൈനീസ് ഉത്പന്നങ്ങളെ ആശ്രയിക്കുകയാണ്.

Tags : Doklam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ