OMG News

ഓപറേഷന്‍ ടേബിളിനു മുന്നില്‍ ഡോക്ടര്‍മാരുടെ വാക്കു തര്‍ക്കം- കുട്ടി മരിച്ചു

Wed, Aug 30, 2017

Arabianewspaper 2341
ഓപറേഷന്‍ ടേബിളിനു മുന്നില്‍ ഡോക്ടര്‍മാരുടെ വാക്കു തര്‍ക്കം- കുട്ടി മരിച്ചു
പൂര്‍ണ ഗര്‍ഭിണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുന്നതിനിടെ ഡോക്ടര്‍മാര്‍ തമ്മില്‍ നടന്ന തര്‍ക്കവും ചീത്തവിളിയും ശസ്ത്രക്രിയ വൈകിപ്പിച്ചു,. പത്തു മിനിട്ട് നീണ്ട തര്‍ക്കവും അസഭ്യ വര്‍ഷവും ശസ്ത്ര്ക്രിയയ്ക്ക് സഹായിയായി പോയ മെഡിക്കല്‍ വിദ്യാര്‍ത്ഥി തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.

രാജസ്ഥാനിലെ ജോധ്പൂരിലെ സര്‍ക്കാര്‍ ഉടസ്ഥതയിലുള്ള ഉമെദ് ആശുപത്രിയിലാണ് സംഭവം. ഒരു ദിവസം നൂറോളം പ്രസവങ്ങള്‍ നടക്കുന്ന മാതൃ-ശിശു ആശുപത്രിയാണ് ഇത്.

ഗര്‍ഭിണികള്‍ പ്രസവത്തോടെ മരിക്കുന്ന സംഭവങ്ങളും ഇവിടെ പതിവാണ്. സീനിയര്‍ ഡോക്ടര്‍മാരായ ആശോക് നെനാവാളും എംഎല്‍ ടാകുമാണ് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

ശസ്ത്ക്രിയയ്ക്ക് മുമ്പ് രോഗി ഭക്ഷണം കഴിച്ചതിനെ കുറിച്ചുള്ള തര്‍ക്കമാണ് ഉണ്ടായത്. അനസ്‌തേഷ്യ നല്‍കുന്ന ഡോ ടാകിന്റെ ചുമതലയിലുള്ള കാര്യമാണ് ഇത്. എന്നാല്‍, താന്‍ ജുനിയര്‍ ഡോക്ടറെ ഇക്കാര്യം ഏല്‍പ്പിച്ചുവെന്നും ഇക്കാര്യം ഉറപ്പു വരുത്തേണ്ടിയിരുന്നത് അയാളായിരുന്നുവെന്നും ഡോ ടാക് പറഞ്ഞു. എന്നാല്‍, അനസ്‌തേഷ്യ നടത്തുന്ന.യാളുടെ ചുമതലയാണിതെന്നും ഉത്തരവാദിത്തത്തില്‍ നിന്നും നിങ്ങള്‍ക്ക് മാറാനാകില്ലെന്നും ഡോ നെയ്‌നാള്‍ പറഞ്ഞു. ഇതോടെ ചൂടേറിയ തര്‍ക്കമായി ഇത് മാറി.

നിങ്ങള്‍ പരിധിക്കുള്ളില്‍ നില്‍ക്കണമെന്ന് നൈനാള്‍ പറഞ്ഞതോടെയാണ് ഡോ ടാക് പൊട്ടിത്തെരിച്ചത്. ഒരു നേഴ്‌സും മറ്റൊരു ഡോക്ടറും ശസ്ത്രക്രിയ ആരംഭിച്ചെന്നും ഇത് പൂര്‍ത്തിക്കരിക്കാനും അഭ്യര്‍ത്ഥിക്കുന്നത് കേള്‍ക്കാം.

സംഭവത്തെ തുടര്‍ന് ഡോ നെയനാളിനേയും ഡോ ടാകിനേയും മെഡിക്കല്‍ സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തു. ഓപറേഷന്‍ റൂമില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ചതിന് മെഡിക്കല്‍ വിദ്യാര്‍ത്ഥിയെയും സസ്‌പെന്‍ഡു ചെയ്തു.
Tags : Doctor 
Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ