General News

ലൈംഗിക പീഡനം കെട്ടി്ച്ചമച്ചതെന്ന് ദിലീപ്

Wed, Jan 17, 2018

Arabianewspaper 550
ലൈംഗിക പീഡനം കെട്ടി്ച്ചമച്ചതെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ പോലീസിനോട് ആവശ്യപ്പെടാന്‍ നടന്‍ ദീലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടു.


കുറ്റപത്രം ചോര്‍്ന്നതിനെതിരെ ദീലീപ് നല്‍കിയ ഹര്‍ജിയിലാണ് കോടതി അനുകൂലമായ നിലപാട് സ്വീകരിച്ചത്. ഇതിനിടെ, ദിലീപിന്റെ അഭിഭാഷകനാണ് പോലീസ് തെളിവായി നല്‍കിയ വീഡിയോകളുടെ എഡിറ്റ് ചെയ്യാത്ത വേര്‍ഷന്‍ ആവശ്യപ്പെട്ടത്.


ഒന്നാം പ്രതി സുനിലിന്റെയും മറ്റും ശബ്ദങ്ങള്‍ക്കിടയില്‍ മറ്റൊരു സ്ത്രീയുടെ ശബ്ദം ഉണ്ടെന്ന അഭിഭാഷകന്റെ വാദവും ഇതിനൊപ്പം ഈ ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി ആവശ്യപ്പെട്ടതും സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തു


നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന്റെ അഭിഭാാഷകര്‍ക്ക് നല്‍കരുതെന്ന് പോലീസ് കോടതിയോട് ആവശ്യപ്പെട്ടു. വിചാരണയ്ക്ക് മുമ്പ് ഇത് കണ്ട് ബോധ്യപ്പെടാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന വാദമാണ് അഭിഭാഷകര്‍ ഉയര്‍ത്തിയത്.


ജനുവരി 22 ന് ഈ ആവശ്യം പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ അടക്കം പോലീസ് ഹാജരാക്കിയ നൂറോളം രേഖകളും ദിലീപിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


ദിലീപിന്റെ നീക്കങ്ങള്‍ പോലീസ് സസൂക്ഷ്മമാണ് നിരീക്ഷിക്കുന്നത്.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ