General News

ദിലീപിന്റെ ജാമ്യേപക്ഷ ; വാട്‌സ്ആപ് സന്ദേശം പരാതിയായി കണക്കാക്കില്ലെന്ന് പോലീസ്

Sat, Aug 12, 2017

Arabianewspaper 357
ദിലീപിന്റെ ജാമ്യേപക്ഷ ; വാട്‌സ്ആപ് സന്ദേശം പരാതിയായി കണക്കാക്കില്ലെന്ന് പോലീസ്

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പോലീസിന്റെ വാദമുഖങ്ങളെ എതിര്‍ത്ത് പരാമര്‍ശം വന്നത് പ്രോസിക്യുഷനെ പ്രതിരോധത്തിലാക്കി., ദിലീപിന്റെ ജാമ്യാപേക്ഷയിലാണ് പോലീസിനെ പ്രതിരോധത്തിലാക്കിയ പരാമര്‍ശങ്ങള്‍ ഉള്ളത്. ഇതില്‍ ദിലിപിനെതിരെ പോലീസ് ശക്തമായ വാദമായി ഉന്നയിച്ചത്. ബ്ലാക് മെയില്‍ കോളില്‍ ദിലീപ് പരാതി നല്‍കാന്‍ കാലതാമസം വരുത്തിയെന്നതാണ്. പള്‍സര്‍ സുനി ദിലീപിനെ വിളിച്ചത് ഏപ്രില്‍ പത്തിനാണ് എന്നല്‍,. ദിലീിപ് പരതി നല്‍കിയത് ഏപ്രില്‍ 22 നാണ് .


പരാതി നല്‍കാനുണ്ടായ കാലതാമസം ദിലിപിനെതിരെ പോലീസ് ആയുധമാക്കിയിരുന്നു. എന്നാല്‍, അഡ്വ രാമന്‍ പിള്ള വഴി നല്‍കിയ ജാമ്യാപേക്ഷയില്‍ ദിലീപ് പറയുന്നത് സുനില്‍ കുമാറിന്റെ ബ്ലാക് മെയില്‍ കോള്‍ വന്ന ഏപ്രില്‍ പത്തിന് തന്നെ ഇതിന്റെ ശബ്ദ ക്ലിപിംഗും തനിക്ക് ലഭിച്ച കത്തും വാട്‌സ് ആപ് വഴി ഡിജിപിയുടെ പേഴ്‌സണല്‍ നമ്പറിലേക്ക് കൈമാറിയെന്നാണ്.


ദിലീപ് തന്നെ ഇക്കാര്യം അറിയിച്ചിരുന്നതായി ലോക് നാഥ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യം കോടതിയെ താന്‍ അറിയിക്കുമെന്നും ബെഹ്‌റ പറഞ്ഞു. എന്നാല്‍, ഇത് പരാതിയായി പരിഗണിക്കാനാകില്ലെന്നാണ് പോലീസിന്റെ നിലപാട്.  ഇത് കോടതി തള്ളിക്കളയുമെന്നാണ് സൂചന.


 ദിലിപിന്റെ പരാതിയില്‍ എന്തു കൊണ്ട് അന്വേഷണം നടത്തിയില്ലെന്ന ചോദ്യത്തില്‍ നിന്ന് രക്ഷപ്പെടാനാണ് പരാതി വൈകിയെന്നും വാട്‌സാപിില്‍ ലഭിക്കുന്ന സന്ദേശം പരാതിയായി പരിഗണിക്കില്ലെന്നും പോലീസ് ന്യായികരിക്കുന്നത് എന്നാല്‍, ഈ നിലപാട് പോലീസിന് പാരയാകുമെന്നാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.


കോടതി പോലും വിചാരണയ്ക്കായി ആധുനിക ടെലികോ സാങ്കേതിക വിദ്യ സ്വീകരിക്കുന്ന കാലമാണിത്. സ്‌കൈപ് വഴിയാണ് ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. അപ്പോള്‍, വാട്‌സ് ആപ് എന്ന ഇലക്ടേരാണിക് ടെലികോം മാധ്യമത്തിലൂടെ ലഭിക്കുന്ന സന്ദേശം പരാതിയായി സ്വീകരിക്കില്ലെന്ന് പറയുന്നത് അസ്വീകാര്യമാകും.


ഇ മെയില്‍ വരുന്ന സന്ദേശങ്ങള്‍ സുപ്രീം കോടതി പോലും പരാതിയായി സ്വീകരികാറുണ്ട്. പള്‍സര്‍ സുനി ദിലീപിനെ വിളിച്ച അന്നു തന്നെ അദ്ദേഹം ഇത് ഡിജിപിക്ക് കൈമാറിയത് ഈ കേസില്‍ അദ്ദേഹത്തിന് പങ്കില്ലെന്നാണ് തെളിയിക്കുന്നതെന്ന് അഡ്വ, രാമന്‍പിള്ള വാദിക്കും.


എന്നാല്, നാദിര്‍ഷയെ മാര്‍ച്ച് 28 ന് സുനി വിളിച്ച കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടി വരും. നാദിര്‍ ഷാ ഇത് ഗൗരവമായി സ്വീകരിച്ചില്ലെന്നതും അദ്ദേഹത്തിന്റെ പേര് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നില്ലെന്നതും ദിലീപിന് ചൂണ്ടിക്കാട്ടാന്‍ കഴിയും.


ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജുവാര്യര്‍ക്കും പരസ്യ സംവിധായകനും തമ്മലുള്ള അടുപ്പത്തിന്റെ വിവരം ദിലീപ് മൊഴിയായി നല്‍കിയപ്പോള്‍ വീഡിയോ ക്യാമര ഓഫ് ചെയ്ത കാര്യം എന്തിനെന്നതും പോലീസിന് വിശദീകരിക്കേണ്ടിവരും. അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് മുന്‍വിധിയും പക്ഷപാതവും ദിലീപിനോട് എതിര്‍പ്പും ഉണ്ടെന്ന് സ്ഥാപിക്കാനായാലും ഇത് ദിലീപിന് ഗുണമായി മാറുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


ദിലീപിന്റെ ജാമ്യാപേക്ഷ പോലീസിനെ ആക്രമിക്കുന്നതാകുന്നതിനാല്‍ കരുതലോടെ നീങ്ങനാണ് ഡിജിപി ആവശ്യുപ്പെട്ടിരിക്കുന്നത്. ഡിജിപിയും കേസ് അന്വേഷിക്കുന്ന എഡിജിപിയും ക്യത്യവിലോപവും പക്ഷപാതവും കാണിച്ചെന്ന ആരോപണം പോലീ്‌സ് പ്രതീക്ഷിച്ചതല്ല. ദിലീപ് ജാമ്യാപേക്ഷ നല്‍കിയതിനു പിന്നാലെ, കൊച്ചിയിലായിരുന്ന ബി സന്ധ്യയെ ഡിജിപി ബെഹ്‌റ തിരുവനന്തപുരത്തെ പോലീസ് ആസ്താനത്തേക്ക് വിളിച്ചു വരുത്തി.


ഇതിനു ശേഷമാണ് പിറ്റേന്ന് സത്യവാങ് മൂലം നല്‍കാന്‍ ഒരാഴ്ച സമയം ചോദിച്ച് പ്രോസിക്യൂഷന്‍ രംഗത്ത് എത്തിയത്. ദിലീപിനെ കുടുക്കാനുള്ള എല്ലാ ആയുധങ്ങളും പോലീസിന്റെ കൈവശമുണ്ടായിരുന്നുവെങ്കില്‍ ജാമ്യാപേക്ഷ നല്‍കിയ ദിവസം തന്നെ ഇതിനെ എതിര്‍ത്ത് പോലീസിന് രംഹത്തു വരാമായിരുന്നു. ജാമ്യാപേക്ഷ തള്ളിയിരുന്നുവെഹ്കില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് സാവകാശമുള്ള 90 ദിവസം ദിലീപിനെ ജയിലില്‍ തളച്ചിടാനും പോലീിസിന് കഴിയുമായിരുന്നു. രണ്ടു വട്ടം ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി ലഭിച്ച ദിലീപിന് പിന്നീട് സുപ്രീം കോടതിയെ ആശ്രയിക്കേണ്ടതായും വന്നേനെ,


എന്നാല്‍,. നിലവിലെ ജാമ്യാപേക്ഷയില്‍ കുടുതല്‍ ശക്തമായ തെളിവുകള്‍ വേണ്ടി വരുമെന്നും ഇതിന്നുപരി ബെഹ്‌റയ്ക്കും സന്ധ്യക്കും തങ്ങളുടെ ഭാഗം ന്യായികരിക്കാനുള്ള വാദമുഖങ്ങള്‍ നല്‍കേണ്ടി വുരമെന്നതുമാണ് പ്രശ്‌നമായിരിക്കുന്നത്. അടുത്ത വെള്ളിയാഴ്ച വരെയാണ് കോടതി പോലീസിന് സമയം നല്‍കിയിരിക്കുന്നത്. പോലീസിന്റെ അടുത്ത നീക്കമെന്തെന്ന് അറിയാനാരിക്കുകയാണ് അഡ്വ. രാമന്‍ പിള്ളയും സംഘവും.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ