General News

ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് 26 ലേക്ക് മാറ്റി

Tue, Sep 19, 2017

Arabianewspaper 291
ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് 26 ലേക്ക് മാറ്റി

ദിലീപിന് ജാമ്യം ലഭിക്കുന്നതിന് സമര്‍പ്പിച്ച ഹര്‍ജിയില്‍ അടിയന്തര പ്രാധാന്യമില്ലെന്ന് ഹൈക്കോടതി. ജാമ്യ ഹര്‍ജി 26 ലേക്ക് മാറ്റി. പ്രോസിക്യൂഷന്റെ അഭിപ്രായം കണക്കിലെടുത്താണ് നടപടി.  കേസ് അടിയന്തരമായി പരിഗണിക്കണമെന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് കോടതി പറഞ്ഞു, ജയിലില്‍ കുറെ നാള്‍ കിടന്നുവെന്നത് സാഹചര്യം മാറിയെന്ന് കരുതാനാവില്ലെന്നും ദിലീപിന്റെ അഭിഭാഷകരുടെ വാദം തള്ളി കോടതി പറഞ്ഞു,


ദിലീപിന്റെ ജാമ്യ ഹര്‍ജി ഇപ്പോള്‍ എന്തിനെന്നും കോടതി ചോദിച്ചു. രണ്ടാമത്തെ ജാമ്യ ഹര്‍ജി തള്ളിയപ്പോഴുള്ള സാഹചര്യത്തിന് മാറ്റം വന്നിട്ടില്ല. ജാമ്യ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദവും കോടതി തള്ളി. കേസ് 26 ന് പരിഗണിക്കുമെന്ന് കോടതി പറഞ്ഞു,


കേസ് അന്വേഷിക്കുന്ന എഡിജിപി ബി സന്ധ്യയും തന്റെ മുന്‍ഭാര്യ മഞ്ജുവാര്യരുമായുള്ള അടുത്ത ബന്ധവും പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവൈരാഗ്യം ഉണ്ടെന്ന വാദവും ദിലീപിനു വേണ്ടി അഭിഭാഷകന്‍ നിരത്തി.


നടി ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് താര സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നടത്തിയ കൂട്ടായ്മയില്‍ മഞ്ജു വാര്യര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ വാദം. തന്നെ കേസില്‍ കുടുക്കാനായിരുന്നു സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ആരോപിച്ചത്. മഞ്ജുവിന് കേസ് അന്വേഷിക്കുന്ന എഡിജിപി സന്ധ്യയുമായി അടുത്ത ബന്ധമാണുള്ളതെന്നും ഇതും തനിക്കെതിരായ ഗുഡാലോചനയാണെന്നും ദിലീപ് വാദിച്ചുത.


കേസില്‍ സാക്ഷികളെ സ്വാധിനിക്കില്ലെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞു. 50 കോടിയുടെ സിനിമ പ്രൊജക്ടുകള്‍ പ്രതിസന്ധിയിലാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി.


പള്‍സര്‍ സുനി തന്നെ ഫോണ്‍ ചെയ്യുന്നുവെന്നും കത്ത് അയച്ചതും ഡിജിപിയെ അറിയിച്ചിരുന്നു. ഏപ്രില്‍ പത്തിനും 22 നും ഇടയില്‍ പലപ്പോഴായി ഇക്കാര്യം അറിയിച്ചിരുന്നു.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ