General News

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍

Mon, Jul 17, 2017

Arabianewspaper 358
ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഡാലോചന കേസില്‍ നടന്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു, നേരത്തെ, മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയിലെത്തിയത്.


ദിലീപിനെതിരെ പോലീസിന്റെ കൈവശം തെളിവില്ലെന്നും ക്രിമിനലായ വ്യക്തിയുടെ സാക്ഷി മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് കേസ് എന്നും അഭിഭാഷകര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.


നടിയെ ആക്രമിച്ച പള്‍സര്‍ സുനി ആദ്യം സമീപി്ച്ച അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയറായ രാജു എന്ന അഭിഭാഷകനില്‍ നിന്ന പോലീസ് മെമ്മറി കാര്‍ഡ് കണ്ടെടുത്തുവെങ്കിലും യാതൊന്നും കണ്ടെത്തായില്ല. പ്രതീഷ് ചാക്കോ അറസ്റ്റ് ഭയന്ന് ഒളിവിലാണ്.


ഇയാളുടെ കൈവശമുണ്ടായിരുന്ന സിം കാര്‍ഡ്, വസ്ത്രം, മൊബൈല്‍ ഫോണ്‍ എന്നിവ മജിസ്‌ട്രേറ്റ് കോടതിയിലാണ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും ഒളിവിലാണ്. പോലീസ് ഇരുവരേയും അന്വേഷിക്കുകയാണ്.

Tags :   Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ