General News

ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയതായി പോലീസ്

Thu, Oct 19, 2017

Arabianewspaper 322
ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കി- പോലീസ്

നടിയെ ആക്രമിച്ചെ കേസില്‍ ദിലീപ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയതായി പോലീസിന്റെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ച ദിവസള്ളില്‍ അഞ്ചു ദിവസം പനി ബാധിതനായി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായി വ്യാജ രേഖ നല്‍കിയിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി പോലീസ്.


നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17 ന് ആലുവയിലെ ആശുപത്രിയില്‍ താന്‍ ചികിത്സയിലായിരുന്നുവെന്ന് വരുത്തി തീര്‍ക്കാനാണ് ഇത് ചെയ്യതെന്ന് പോലീസ് പറയുന്നു,


ഫെബ്രുവരി 14 മുതല്‍ 17 വരെ  പനിക്ക് ചികിത്സയിലായിരുന്നുവെന്ന് കാണിക്കുന്ന രേഖയാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. എന്നാല്‍, ഈ ദിവസങ്ങളില്‍ ദിലീപ് ചിത്രീകരണത്തിരക്കിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.


ആശുപത്രിി ഫയലുകളിലും രേഖകളിലും ദീലീപ് ചികിത്സ തേടിയതിന്റെ രേഖകള്‍ ഉണ്ടായിരുന്നു. നടിക്ക് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിക്കുന്ന കൊച്ചിയിലെ പരിപാടിയില്‍ ദിലീപ് പങ്കെടുത്തിരുന്നു, ഇതിനു പിറ്റേന്ന് ദിലീപ് ചിത്രീകരണത്തിനു പോയി.


എന്നാല്‍, ഈ രേഖ ദിലീപ് എവിടേയും സമര്‍പ്പിച്ചിട്ടില്ല. മുന്‍കരുതലെന്ന നിലിയില്‍ കേസിനു വേണ്ടി തയ്യാറാക്കിയെന്നാണ് കരുതുന്നത്. എന്നാല്‍, ദിലീപ് നേരിട്ടു വന്നാണോ അതോ മറ്റാരെങ്കിലും ആവശ്യപ്പെട്ടാണോ ഈ രേഖ വേണമെന്ന് ആവശ്യപ്പെട്ടതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ദിലീപ് അറസ്റ്റു ഭയന്നിരുന്നുവെന്നും കേസില്‍ പ്രതിയാകുമെന്ന സൂചന ഉണ്ടായിരുന്നുവെന്നും കാണിക്കാന്‍ ഈ വാദം പോലീസ് കോടതിയില്‍ ഉന്നയിച്ചേക്കും.


ഡോക്ടര്‍, നേഴ്‌സുമാര്‍, ആശുപത്രി ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പോലീസ് അറസ്റ്റു ചെയ്യും മുമ്പ് കുറ്റകൃത്യത്തില്‍ പങ്കാളികളായവര്‍ ചെയ്യുന്ന പതിവ് പരിപാടിയാണ് ഇതെന്ന് പോലീസ് ആരോപിക്കുന്നു.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ