General News

ദിലീപിനെതിരെ കുറ്റപത്രം റെഡി, എട്ടാംപ്രതി

Sun, Nov 19, 2017

Arabianewspaper 6315
ദിലീപിനെതിരെ കുറ്റപത്രം റെഡി, എട്ടാംപ്രതി

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചൊവ്വാഴ്ച അങ്കമാലി കോടടതിയില്‍ സമര്‍പ്പിക്കുമെന്ന് സൂചന. ദിലീപിനെ കേസില്‍ എട്ടാം പ്രതിയായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ദിലീപിനെതിരെ ഗുൂഡാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയോടൊപ്പം ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്നാണ് കേസ്.
ദുബായില്‍ ആരംഭിക്കുന്ന ഹോട്ടലിന്റെ ഉദ്ഘാടനത്തിനായി പാസ് പോര്‍ട്ട് ചോദിച്ചും ജാമ്യ വ്യവസ്ഥകളില്‍ ഇളവു ടചാദിച്ചും ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിനെ എതിര്‍ക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.


നേരത്തെ. ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ പോലീസ് ആലോചിച്ചിരുന്നു. എന്നാല്‍, കേസുമായി ബന്ധപ്പെടുത്താവുന്ന നേരിട്ടുള്ള തെളിവുകള്‍ ഇതുവരെ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇത് ഉപേക്ഷിക്കുകയായിരുന്നു.


ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്കൊപ്പം ബലാല്‍സംധമുള്‍പ്പടെയുള്ള കുറ്റങ്ങളും ദിലീപിനെതിരെ ചുമത്തും.


 

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ