OMG News

മരിച്ച യുവതി ഫ്രീസറില്‍ ശ്വസിച്ചു

Wed, Sep 06, 2017

Arabianewspaper 1458
മരിച്ച യുവതി ഫ്രീസറില്‍ ശ്വസിച്ചു

മരിച്ചെന്ന് കരുതി ഫ്രീസറിലേക്ക് മാറ്റിയ സ്ത്രീ ശ്വസിച്ചു. കട്ടപ്പന സ്വദേശിയായ രത്‌നമ്മയാണ് കാണാനെത്തിയ ബന്ധുവിന്റെ സമയോചിത ഇടപെടല്‍ മൂലം ജീവിതത്തിലേക്ക് തിരിച്ചു വന്നത്.


മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു രത്‌നമ്മ, കരളും വൃക്കയും പ്രവര്‍ത്തന രഹിതമായതോടെ ഡോക്ടര്‍മാര്‍ പ്രതീക്ഷയ്ക്ക് വകയില്ലെന്ന് വിധി എഴുതി്. ഇതിനെ തുടര്‍ന്ന് തമിഴ് നാട്ടിലെ മധുരയിലെ ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ രത്‌നമയെ നാട്ടിലെ ആശുപത്രിയിലെത്തിച്ചു.


രത്‌നമയെ പരിശോധിച്ച ഡോക്ടര്‍ പ്രതീക്ഷയ്ക്ക് വകയില്ലെന്ന് വിധി എഴുതി. ഇതിനെ തുടര്‍ന്ന് ചികിത്സ നടത്താതെ ഇവരെ വീട്ടിലേക്ക് പറഞ്ഞയച്ചു,. വീട്ടില്‍ വെച്ച് ശ്വാസം നിലച്ചതോടെ രത്‌നമ്മയെ ഫ്രീസറിലേക്ക് മാറ്റി.


മരിച്ചെന്നു കരുതി കാണാനെത്തിയ ബന്ധുവാണ് രത്‌നമ്മയുടെ കണ്ണില്‍ നിന്ന് വെള്ളം ഒഴുകുന്നതായും ശ്വസിക്കുന്നതായും കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ ഫ്രീസറില്‍ നിന്ന് എടുത്ത് ആശുപത്രിയിലെത്തിച്ചു. അത്യാഹിത വിഭാഗത്തില്‍ വിദഗ്ദ്ധ ചികിത്സയിലാണ് രത്‌നമ.

Tags : 'Died woman 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ