General News

പെട്രോളിയം വില നിര്‍ണയം. : സര്‍ക്കാര്‍ ഇടപെടില്ലെന്ന് മന്ത്രി

Wed, Sep 13, 2017

Arabianewspaper 579
പെട്രോളിയം വില നിര്‍ണയം. : സര്‍ക്കാര്‍ ഇടപെടില്ലെന്ന് മന്ത്രി

പെട്രോളിയം ഉത്പന്നങ്ങളുടെ നിത്യേനയുള്ള വില നിര്‍ണയ വിഷയത്തില്‍ ഇടപെടില്ലെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. പെട്രോളിന്റെ വിലയില്‍ ഏഴു രൂപയോളം വില വര്‍ദ്ധന കഴിഞ്ഞ ജൂലൈ ഒന്നിനു ശേഷം ഉണ്ടായതായുള്ള ആരോപണങ്ങളെ കുറിച്ച് വിശദീകരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.


പെട്രോളിയം വില നിത്യേന നിര്‍ണയിക്കാനുള്ള തീരുമാനം എടുത്ത ശേഷം വില വര്‍ദ്ധിച്ചത് രാജ്യാന്തര തലത്തില്‍ ക്രൂഡോയില്‍ വിലയിലുണ്ടായ വ്യത്യാസം അനുസരിച്ചാണെന്നും മന്ത്രി പറഞ്ഞു, ചരക്കു സേവന നികുതിയില്‍ പെട്രോളിയം ഉത്പന്നങ്ങളെ ഉള്‍പ്പെടുത്തിയിരുന്നില്ല. അതാത് സംസ്ഥാനങ്ങളുടെ നികുതി നയം അനുസരിച്ചാണ് പെട്രോളിനും ഡീസലിനും വാറ്റ്, സെസ് എന്നിവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര എക്‌സൈസ് ന്ികുതിയും സെസിനും ശേഷമാണ് സ്ംസ്ഥാനങ്ങളുടെ സെസും നികുതിയും ഈടാക്കുന്നത്.


കഴിഞ്ഞ രണ്ടര മാസത്തിനുള്ളില്‍ രാജ്യാന്തര ക്രൂഡോയില്‍ വിപണിയില്‍ പതിനഞ്ചു ശതമാനത്തിന്റെ വില വര്‍ദ്ധനവ് ഉണ്ടായി. ഇതിന് ആനുപാതികമായാണ് രാജ്യത്തും പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിക്കുന്നത്. ജൂണ്‍ 16 ന് നിത്യേനയുള്ള വില നിര്‍ണയം നടപ്പിലാക്കിയപ്പോള്‍ പെട്രോളിന് ലിറ്ററിന് നാലു രൂപയോളം കുറഞ്ിരുന്നു. രണ്ടാഴ്ചയിലധികം ഈ വിലയിലാണ് വിറ്റിരുന്നത്. എന്നാല്‍, ഇപ്പോള്‍ രാജ്യാന്തര വിപണിയില്‍ വില വര്‍ദ്ധിക്കുകയാണ്. ഇതും താല്‍ക്കാലികമാണ്. ക്രൂഡോയില്‍ വില ഇനി കുറയുമെന്നാണ് നിഗമനമെന്നും താമസിയാതെ ഇത് റീട്ടേയില്‍ വിപണിയിലും പ്രതിഫലിക്കുമെന്നും പ്രധാന്‍ പറഞ്ഞു.


അമേരിക്കയിലെ ചുഴലിക്കാറ്റും, ഉത്തര കൊറിയയുടെ യുദ്ധ ഭീഷണിയും മൂലമാണ് ക്രൂഡോയില്‍ വിപണിയില്‍ വില വര്‍ദ്ധിച്ചത്. ഇത് താല്‍ക്കാലികം മാത്രമാണ്. ആശങ്കകള്‍ നീങ്ങുന്നതോടെ ക്രൂഡോയില്‍ വില ബാരലിന് 50 ഡോളറില്‍ താഴെയെത്തുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.


മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പെട്രോളിനു മേലുള്ള എക്‌സൈസ് നികുതി ഒമ്പതു വട്ടം കൂട്ടി. പെട്രോളിന് 11.77 രൂപയും ഡീസലിന് 13.47 രൂപയുമാണ് ഇതുമൂലം വര്‍ദ്ധിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുമ്പോഴാണ് ഇതിന്റെ പ്രയോജനം പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് വിട്ടു നല്‍കാതെ സര്‍ക്കാര്‍ പിടിച്ചെടുത്തത്.


ഇന്ധന എക്‌സൈസ് നികുതി മൂലം രാജ്യത്തിന്റെ ഖജനാവിലേക്ക് കോടികളാണ് ഒഴുകി എത്തിയത്. 2014-15ല്‍ പെട്രോല്‍ൃഡീസല്‍ എക്‌സൈസ് നികുതിയില്‍ നിന്നും സര്‍ക്കാരിന് ലഭിച്ചത് 99,000 കോടി രൂപയായിരുന്നുവെങ്കില്‍ 2016-17 ല്‍ ഇത് 242,000 കോടിയായി ഉയര്‍ന്നു. ഏകദേശം ഒന്നര ലക്ഷം കോടി രൂപ ഇതുവഴി ലഭിച്ചു.


എന്നാല്‍, ഈ തുകയുടെ 42 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമ പദ്ധതികള്‍ക്കുമായി നല്‍കുകയാണെന്ന് മന്ത്രി പറയുന്നു.


ഇതിനിടെ, സംസ്ഥാന സര്‍ക്കാരുകള്‍ വാറ്റും സെസും മറ്റും വര്‍ദ്ധിച്ചതും ഇന്ധന വില ഉയരാന്‍ കാരണമായിട്ടുണ്ട്.


പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കൂടി ഉള്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സില്‍ മുന്‍കൈ എടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു,. ഡെല്‍ഹിയില്‍ പെട്രോള്‍ വില മൂന്നു മാസം കൊണ്ട് 7.30 രൂപയോളം ഉയര്‍ന്ന് ിപ്പോള്‍ 70.30 രൂപയായി. 2014 നവു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. എന്നാല്‍, 2013 സെപ്തംബര്‍ 14 ന് പെട്രോള്‍ വില 76.06 വരെ ഉയര്‍ന്നിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പ്രതിമാസം രണ്ടു തവണ അവലോകനം നടത്തി വില നിശ്ചിക്കുന്ന പതിവായിരുന്നു പെട്രോളിയം കമ്പനികള്‍ ചെയ്തിരുന്നത്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ