General News

ക്രിമിനല്‍ കേസുകള്‍ ഉള്ള മുഖ്യമന്ത്രിമാരില്‍ ഒന്നാം സ്ഥാനം ഫട്‌നാവിസിന്

Wed, Feb 14, 2018

Arabianewspaper 151
ക്രിമിനല്‍ കേസുകള്‍ ഉള്ള മുഖ്യമന്ത്രിമാരില്‍ ഒന്നാം സ്ഥാനം ഫട്‌നാവിസിന്

രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ ഉള്ള മുഖ്യമന്ത്രി മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. രാജ്യത്തെ 31 മുഖമന്ത്രിമാരില്‍ പതിനൊന്നു പേര്‍ വിവിധ കേസുകളില്‍ പ്രതികളാണ്.


ദേവേന്ദ്ര ഫട് നാവിസിന്റെ പേരില്‍ 22 ക്രിമിനല്‍ കേസുകളാണ് ഉള്ളത്. മുഖ്യമന്ത്രിമാരില്‍ രണ്ടാം സ്ഥാനം കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. 11 കേസുകളാണ് പിണറായി വിജയന്റെ പേരിലുള്ളത്. മൂന്നാം സ്ഥാനം ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന്റെ പേരിലാണ്. 10 കേസുകള്‍,. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബീര്‍ ദാസിന്റെ പേരില്‍ എട്ട്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. എന്നിവര്‍ക്കെതിരെ നാലും, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു, മൂന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്ര ശേഖര റാവു -രണ്ട് എന്നിങ്ങനെയാണ് കേസുകള്‍.


ബീഹാര്‍ മുഖ്യമന്ത്രി നീതിഷ് കുമാറും ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ബെഹബൂബ മുഫ്തിയുടെ പേരിലും ഒരോ കേസുകള്‍ ഉണ്ട്.


സ്വത്ത് വിവരങ്ങളുടെ പട്ടികയും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോസ്, നാഷണല്‍ ഇലക്ഷന്‍ വാച്ച് എന്ന സംഘടന പുറത്തു വിട്ടു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി, 1177 കോടിയാണ് നായിഡുവിന്റെ ആസ്തി. അരുണാചല്‍ മുഖ്യമന്ത്രി പെമ ഖണ്ഡു രണ്ടാം സ്ഥാനത്താണ്. 129 കോടിയുടെ ആസ്തിയാണ് ഇദ്ദേഹത്തിന് ഉള്ളത്.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് 48 കോടിയുമായി മൂന്നാം സ്ഥാനത്താണ്.
1.07 കോടിയുമായി രകരള മുഖ്യമന്ത്രി പിണറായി വിജയന്‍ നാലാം സ്ഥാനത്താണ്. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരാണ് ഏറ്റവും പാവപ്പെട്ടവന്‍, മണിക് സര്‍ക്കാരിന് 26 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്.


മുഖ്യമന്ത്രിമാരുടെ ശരാശരി ആസ്തി 16.18 കോടി രൂപയാണ്.യ 31 മുഖ്യമന്ത്രിമാരില്‍ 9 പേര്‍ ബിരുദമുള്ളവരും, 8ു പേര്‍ ബിരുദാനന്തര ബിരുദം ഉള്ളവരും ഒരാള്‍ ഡോക്ടറേറ്റ് ഉള്ളയാളുമാണ്. . മറ്റുള്ളവര്‍ പന്ത്രണ്ടാം ക്ലാസ് മാത്രം വിജയിച്ചവരാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ