General News

മനോവീര്യം കെട്ടു, ബിജെപിക്കൊപ്പം ഇല്ല -ശിവസേന

Tue, Jan 23, 2018

Arabianewspaper 209
മനോവീര്യം കെട്ടു, ബിജെപിക്കൊപ്പം ഇല്ല -ശിവസേന

അടുത്ത ലോക സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം എന്‍ഡിഎയുടെ ഭാഗമായി മത്സരിക്കില്ലെന്ന് ശിവസേന പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ ലോക്‌സഭാ സീറ്റുകളില്‍ ശിവസേന സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കും


എന്നാല്‍, നിലവില്‍ ബിജെപിയുമായി ബന്ധം ഉപേക്ഷിക്കില്ല. മഹാരാഷ്ട്രയിലും കേന്ദ്രത്തിലും സര്‍ക്കാരിനൊപ്പം ചേര്‍ന്ന് തന്നെ പ്രവര്‍ത്തിക്കും. ബിജെപിക്കൊപ്പം ചേര്‍ന്ന് തങ്ങളുടെ മനോവീര്യം നഷ്ടപ്പെട്ടെന്ന് ശിവസേന പറഞ്ഞു.


പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിനു ശേഷമാണ് ശിവസേന നോവ് സന്‍ജയ് റവത് പറഞ്ഞു. ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയെ പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതിയിലേക്ക് തിരഞ്ഞെടുത്തു.


1989 മുതല്‍ ശിവസേനയും ബിജെപിയും സഖ്യ കക്ഷികളാണ്. കഴിഞ്ഞ മഹാരാഷ്ട്ര തിരഞ്ഞടുപ്പോടു കൂടിയാണ് ഇവര്‍ തമ്മില്‍ അകന്നത്. ശിവസേനയേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപി നേടിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് ലഭിക്കുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ