General News

നോട്ട് നിരോധനത്തിന്റെ ഫലം യുപിയില്‍ കണ്ടു, ജിഎസ്ടി ഗുജറാത്തില്‍ പ്രതിഫലിക്കും -ജെയ്റ്റിലി

Sun, Oct 15, 2017

Arabianewspaper 239
നോട്ട് നിരോധനത്തിന്റെ ഫലം യുപിയില്‍ കണ്ടു, ജിഎസ്ടി ഗുജറാത്തില്‍ പ്രതിഫലിക്കും -ജെയ്റ്റിലി

നോട്ട് നിരോധനത്തിന്റെ ജനവിധി യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടു. ഇനി ഗുജറാത്തില്‍ പ്രതിഫലിക്കുന്നത് ജിഎസ്ടി നടപ്പിലാക്കിയതിന്റെ പ്രതിഫലനമായിരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി.


നോട്ട് നിരോധനവും ചരക്കു സേവന നികുതിയും ജനവിരുദ്ധ നടപടിയാണോ എന്ന ചോദ്യത്തിനാണ് ജെയ്റ്റിലിയുടെ മറുപടി,. യുഎസ് സന്ദര്‍ശിക്കുന്ന ജെയറ്റിലി എഎന്‍ഐ .യോട് സംസാരിക്കുകയായിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഉടന്‍ നടക്കും. ജിഎസ്ടി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട ജനവിധിയായിരിക്കും ഗുജറാത്തിലേത്. ഐഎംഎഫ് വാര്‍ഷിക പ്ലീനറി യോഗത്തില്‍ പങ്കെടുക്കാനെത്തിയ ജെയ്റ്റിലി പറഞ്ഞു.


രാജ്യത്തെ സമാന്തര സമ്പദ് വ്യവസ്ഥയ്ക്ക് അവസാനമായി,. നോട്ട് നിരോധനമാണ് ഇതിന് കാരണം. കള്ളപ്പണത്തിനെതിരെ കോണ്‍ഗ്രസ് ചെറുവിരല്‍ അനക്കില്ല, അത് സ്വാഭാവികമാണ്.


ജിഎസ്ടി കോണ്‍ഗ്രസാണ് മുന്നോട്ട വെച്ചത്. ബിജെപി നടപ്പിലാക്കുന്നതിനാല്‍ തികച്ചും രാഷ്ട്രീയമായി ഇതിനെ എതിര്‍ക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ജിഎസ്ടയെ പിന്തുണയ്ക്കുന്നുണ്. ജെയ്റ്റിലി പറഞ്ഞു. ഏന്നാല്‍, കോണ്‍ഗ്രസ് ഇതിനെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണ്. ജെയ്റ്റിലി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ