General News

ദുര്‍ഗ ദേവിയെ അധിക്ഷേപിച്ച ഡെല്‍ഹി സര്‍വ്വകലാശാല അദ്ധ്യാപകനെതിരെ കേസ്

Sun, Sep 24, 2017

Arabianewspaper 140
ദുര്‍ഗ ദേവിയെ അധിക്ഷേപിച്ച  ഡെല്‍ഹി സര്‍വ്വകലാശാല അദ്ധ്യാപകനെതിരെ കേസ്

ദുര്‍ഗ ദേവിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ഡെല്‍ഹി സര്‍വ്വകലാശാല അദ്ധ്യാപകനെതിരെ പ്രതിഷേധം ശക്തം.. ഡെല്‍ഹി സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ദയാല്‍ സിംഗ് കോളേജിലെ അസി. പ്രഫസര്‍ കേദല്‍ കുമാര്‍ മണ്ഡലിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.യ


ദുര്‍ഗയെ ലൈംഗികാര്‍ഷണമുള്ളവളും അഭിസാരികയുമെന്നാണ് കേദല്‍ വിശേഷിപ്പിച്ചത്.


മതപരമായ അധിക്ഷേപം നടത്തിയതിനാണ് കേസ്. കേദലിനെതിരെ സര്‍വ്വകലാശാല അച്ചടക്ക നടപടി സ്വീകരിക്കണമെന്നും എബിവിപി ഉള്‍പ്പടെയുള്ള ചില സംഘടനകള്‍ ആവശ്യം ഉന്നയിച്ചു. കേദലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ദുര്‍ഗ ദേവിയെ ആരാധിക്കുന്നവരുടെ മതവികാരം വ്രണപ്പെടുത്തുമെന്ന് എന്‍എസ് യു പറഞ്ഞു,.


ബിജെപിയുടെ അദ്ധ്യാപക സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടാണ് ലോധി കോളനി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ