General News

സ്വര്‍ണം പൊടിച്ചു ടാംഗിന്റെ കുപ്പിയില്‍ കടത്തി, പിടികൂടി

Sun, Feb 11, 2018

Arabianewspaper 324
സ്വര്‍ണം പൊടിച്ചു ടാംഗിന്റെ കുപ്പിയില്‍ കടത്തി, പിടികൂടി
സ്വര്‍ണം പൊടിച്ചു പൗഡറാക്കി സോഫ്ട് ഡ്രിംഗ് പൗഡറായ ടാംഗിന്റെ കുപ്പിയില്‍ കടത്തിയവരെ കസ്റ്റംസ് പിടികൂടി. മൂന്നരക്കോടിയുടെ സ്വര്‍ണമാണ് ഡെല്‍ഹി വിമാനത്തവാളത്തില്‍ നിന്നും പിടികൂടിയത്.

സോഫ്ട് ഡ്രിങ്ക് പൗഡറിന്റെ കുപ്പിയിലാണ് ഇത് കണ്ടെത്തിയത്. സീലു ചെയ്യാത്ത നിലയില്‍ കണ്ടെത്തിയ കുപ്പിയില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ കുട്ടികള്‍ക്ക് കലക്കി കൊടുക്കുന്ന ടാംഗ് ആണെന്നായിരുന്നു യാത്രക്കാരന്റെ മറുപടി കമ്പനിയുടെ സീലിനു പകരം പ്രത്യേക രീതിയില്‍ ഇത് കവര്‍ ചെയ്തിരുന്നു.

തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ മഞ്ഞ നിറത്തില്‍ കണ്ട പൊടി സ്വര്‍ണമാണെന്ന് കണ്ടെത്തിയത്.

നാലു ചൈനീസ് പൗരന്‍മാരടക്കം ഏഴു പേരെ പോലീസ് പിടികൂടി.

സിംഗപൂര്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥനും, ദുബായി. ബാങ്കോക്ക് എന്നിവടങ്ങളില്‍ നിന്ന് എത്തിയ ചൈനീസ് പൗരന്‍മാരും സ്വര്‍ണക്കടത്ത് കേസില്‍ പിടികൂടപ്പെടുകയായിരുന്നു. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ അഞ്ചു കോടി രൂപയുടെ സ്വര്‍ണമാണ് ഡെല്‍ഹി കസ്റ്റംസ് പിടികൂടിയത്.

ഇന്ത്യയിലേക്ക് സ്വര്‍ണക്കടത്ത് നടത്താന്‍ വിദേശ പൗരന്‍മാരെ ഉപയോഗിക്കുന്നുണ്ട്. വീസ ഓണ്‍ അറൈവല്‍ ആയതിനാല്‍ പൊടുന്നനെ ഇവരെ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ കഴിയും.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ