General News

ആണവ പോര്‍മുന വഹിക്കാവുന്ന സുഖോയിയില്‍ നിര്‍മല സീതാരാമന്

Wed, Jan 17, 2018

Arabianewspaper 702
ആണവ പോര്‍മുന വഹിക്കാവുന്ന സുഖോയിയില്‍ നിര്‍മല സീതാരാമന്

ആണവ പോര്‍മുന വഹിക്കാവുന്ന റഷ്യന്‍ നിര്‍മിത യുദ്ധ വിമാനമായ സുഖോയില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ യാത്ര നടത്തി. സുഖോയ് 30 ജെറ്റ് വിമാനത്തിലാണ് പ്രതിരോധ മന്ത്രി പറന്നത്. ജോര്‍ജ് ഫെര്‍ണാണ്ടസിനു ശേഷം സുഖോയില്‍ ഏറുന്ന ഇന്ത്യയുടെ രണ്ടാമത്തെ പ്രതിരോധ മന്ത്രിയാണ് നിര്‍മല സീതാരാമന്‍.


നേരത്തെ, പ്രസിഡന്റായിരുന്ന എപിജെ അബ്ദുള്‍ കലാം പ്രതിഭാ പാട്ടീല്‍ എന്നിവരും ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും യുദ്ധവിമാനത്തിലേറിയിട്ടുണ്ട്.


ബുധനാഴ്ച രാജസ്ഥാനിലെ ജോധ്പൂരിലാണ് ജി സ്യുട്ട് അണിഞ്ഞ് മന്ത്രി സുഖോയില്‍ ഏറിയത്.


ഇന്ത്യന്‍ വ്യോമസേനയുടെ പൈലറ്റിനോപ്പം യാത്ര ചെയ്തതില്‍ അഭിമാനം തോന്നുന്നുവെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ