General News

ആഗോള സംരംഭക ഉച്ചകോടി: ദിപികയും ധോണിയും ഇല്ല

Thu, Nov 23, 2017

Arabianewspaper 5951
ആഗോള സംരംഭക ഉച്ചകോടി: ദിപികയും ധോണിയും ഇല്ല

ഹൈദരബാദില്‍ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയും ബോളിവുഡ് നടി ദീപിക പദുകോണും പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇരുവരേയും വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ ക്ഷണിച്ചിരുന്നു.


എന്നാല്‍, ദീപികയും ധോണിയും വ്യക്തിപരമായ കാരണങ്ങളാല്‍ ഉട്ടകോടിയില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു.


അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ആഗോള സംരംഭക ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭ്യര്‍ത്ഥന പ്രകാരം ഇക്കുറി ഇന്ത്യയുടെ ടെക്‌നോ സിറ്റിയായ ഹൈദരബാദില്‍ വെച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.


നവംബര്‍ 28 മുതല്‍ 30 വരെയാണ് ഉച്ചകോടി നടക്കുക. പരിപാടിയില്‍ ഒരു സെഷനില്‍ ഫ്രം ഹോളിവുഡ് ടുനോളിവുഡ് ടു ബോളിവുഡ് എന്ന വിഷയത്തില്‍ ദീപിക സംസാരിക്കാമെന്ന് സമ്മതിച്ചിരുന്നു,. എന്നാല്‍, തിങ്കളാഴ്ച ദീപികയുടെ മാനേജര്‍ ഇവരുടെ അസൗകര്യം അറിയിക്കുകയായിരുന്നു.


മഹേന്ദ്ര സിംഗ് ധോണിയും തന്റെ അസൗകര്യം അറിയിച്ചു. ദീപിക അഭിനയിച്ച പത്മാവതി എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കാതെ വൈകിപ്പിക്കുന്നതിനിടെയാണ് ദീപികയുടെ പിന്‍മാറ്റം,

Tags : GES 2017 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ