General News

ദാവൂദിന് വൃക്കരോഗമെന്ന് വാര്‍ത്ത അടിസ്ഥാന രഹിതം -സഹോദരന്‍

Sat, Sep 23, 2017

Arabianewspaper 184
ദാവൂദിന് വൃക്കരോഗമെന്ന് വാര്‍ത്ത അടിസ്ഥാന രഹിതം -സഹോദരന്‍

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പിടിയിലായ സഹോദരന്‍ ഇക്ബാല്‍ കസ്‌കര്‍.


ദാവൂദിന് അനാരോഗ്യമാണെന്നും വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസിന് വിധേയനാകുന്നുവെന്നും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നാണ് വ്യാപാരികളില്‍ വന്‍ തോതില്‍ സംരക്ഷണ തുകയായ മാസപ്പടി വാങ്ങുന്ന കേസില്‍ അറസ്റ്റിലായ ഇക്ബാല്‍ കസ്‌കര്‍ പറയുന്നു.


കേന്ദ്ര സര്‍ക്കാര്‍ ദാവൂദുമായി ചര്‍ച്ച നടത്തിയെന്നും കീഴടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചെന്നും അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ദാവൂദിന് ഇന്ത്യയില്‍ മരിക്കണമെന്നാണ് ആഗ്രഹം ഇതിനെ തുടര്‍ന്നാണ് കീഴടങ്ങുന്നതെന്ന് മഹാരാഷ്ട്ര നവനിര്മാണ് സേന നേതാവ് രാജ് ാക്കറെ പറഞ്ഞിരുന്നു. ദാവൂദിനെ ഇന്ത്യയില്‍ കൊണ്ടുവന്ന് ബിജെപി അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പില്‍ നേട്ടത്തിന്റെ പട്ടികയില്‍ നിരത്താന്‍ നീക്കം നടത്തുകയാണെന്നും രാജ് ഠാക്കറെ പറഞ്ഞിരുന്നു.


ദാവൂദുമായി താന്‍ നിരന്തരം ബന്ധപ്പെടാറുണ്ടെന്ന് കസ്‌കര്‍ പറഞ്ഞു. ദാവൂദ് പാക്കിസ്ഥാനിലാണെന്നും നാലോ അഞ്ചോ താമസിടങ്ങളില്‍ മാറിമാറി താമസിക്കുകയാണെന്നും ദാവൂദ് സഞ്ചരിക്കുന്നത് അംഗരക്ഷകരുടെ അകമ്പടിയോടെയാണെന്നും കസ്‌കര്‍ പോലീസിനു മുന്നില്‍ വെളിപ്പെടുത്തി.


ദാവൂദിന്റെ ഭാര്യ മെഹജാബീന്‍ ദുബായില്‍ ഉണ്ടെന്നും തന്റെ ഭാര്യ റിസ് വാന അടുത്തിടെ ദുബായ് സന്ദര്‍ശിച്ചപ്പോള്‍ കണ്ടിരുന്നതായും കസ്‌കര്‍ വെളിപ്പെടുത്തി. വ്യാപാരികളേയും വ്യവസായികളേയും സംരക്ഷിക്കുന്നുവെന്ന പേരില്‍ മാസപ്പടി വാങ്ങുന്നതിനിടെയാണ് കസ്‌കറിനെ അറസ്റ്റു ചെയ്തത്.


എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് എന്നറിയപ്പെടുന്ന പ്രദീപ് ശര്‍മയാണ് കസ്‌കറിനെ പിടികൂടിയത്. ഏറ്റുമുട്ടലില്‍ അധോലോക ഗുണ്ടകളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് സേനയില്‍ നിന്നും ഡിസ്മിസ് ചെയ്യപ്പെട്ട ശര്‍മ കഴിഞ്ഞ ദിവസമാണ് ഥാനെ എസിപിയായി ചുമതലയേറ്റത്. ദിവസങ്ങള്‍ക്കുള്ളിലാണ് കസ്‌കറിനെ പിടികൂടിയത്.

Tags : Dawood 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ