General News

സുപ്രീം കോടതി പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടില്ല -അറ്റോര്‍ണി ജനറല്‍

Tue, Jan 16, 2018

Arabianewspaper 344
സുപ്രീം കോടതി പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടില്ല -അറ്റോര്‍ണി ജനറല്‍

സുപ്രീം കോടതിയിലെ നാലു ജഡ്ജിമാര്‍ ഉയര്‍ത്തിവിട്ട ആരോപണങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു.


വരും ദിവസങ്ങളില്‍ പ്രശ്‌ന പരിഹാരമാകുമെന്നാണ് കരുതുന്നതെന്ന് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗും പ്രത്യാശ പ്രകടിപ്പിച്ചു.


ജനുവരി 12 ന് നാലു മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തി ചീഫ് ജസ്റ്റീസിനെതിരെ രംഗത്ത് വന്നതാണ് പ്രശ്‌നമായത്. കേസുകള്‍ വീതിച്ചു നല്‍കുന്നതിലെ വിഷയവും മറ്റും പ്രശ്‌നമായിരുന്നു. സുതാര്യത ഇല്ലാതെ ചീഫ് ജസ്റ്റീസ് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവും ഇവര്‍ ഉന്നയിച്ചു. ഇതിനു ശേഷവും വിമര്‍ശകരായ നാലു മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപികരിച്ച് ചീഫ് ജസ്റ്റീസ് തന്റെ നിലപാടില്‍ മാറ്റം വരുത്തിയില്ല. ഇതോടെയാണ് പ്രശ്‌ന പരിഹാരം ഇല്ലാതെ പ്രതിസന്ധി തുടരുന്നത്.

Tags : SC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ