Crime News

പാലക്കാട് വൃദ്ധ ദമ്പതികളെ കൊന്നത് മരുമകളുടെ നിര്‍ദ്ദേശ പ്രകാരമെന്ന് വെളിപ്പെടുത്തല്‍

Thu, Sep 14, 2017

Arabianewspaper 1085
പാലക്കാട് വൃദ്ധ ദമ്പതികളെ കൊന്നത് മരുമകളുടെ നിര്‍ദ്ദേശ പ്രകാരമെന്ന് വെളിപ്പെടുത്തല്‍

പാലക്കാട് വൃദ്ധ ദമ്പതികള കൊലപ്പെടുത്തിയതിന് പിന്നില്‍ ഇവരുടെ ബന്ധു ഷീജയുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് പ്രതിയായ സദാനന്ദന്റെ വെളിപ്പെടുത്തല്‍. വഴിവിട്ട ബന്ധം തുടരാനായി തടസം നില്‍ക്കുന്ന ഭര്‍തൃപിതാവിനേയും മാതാവിനേയും  കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇവരുടെ സഹോദരിയുടെ മകള്‍ കൂടിയാണ് ഷീജ മോഷണ ശ്രമത്തിനിടെ കൊലപാതകം നടന്നതായി സംശയിക്കാന്‍ ഷീജയുടെ 15 പവന്‍ ആഭരണം മോഷ്ടിച്ചിരുന്നു. ഈ ആഭരണം സദാനന്ദന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു.


പാലക്കാട് ആലത്തൂരിനടുത്ത് തോലന്നൂരിലെ സ്വാമിനാഥന്‍ (72) ഭാര്യ പ്രേമ കുമാരി (62) എന്നിവരെയാണ് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ ബുധനാഴ്ച കണ്ടെത്തിയത്. ഇരുവരുടേയും മൃതദഹേങ്ങള്‍ കഴുത്തറുത്ത നിലയിലായിരുന്നു. ആക്രമം നടക്കുമ്പോള്‍ ഷീജയും വീട്ടിലുണ്ടായിരുന്നു. ഇവരുടെ ഭര്‍ത്താവ് സൈന്യത്തിലാണ്.  മോഷണ ശ്രമത്തിനിടെ പരിക്കേറ്റ നിലയില്‍ ഷീജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാവിലെ പാലുമായി അടുത്തുള്ള വീട്ടിലെ സ്ത്രീ എത്തിയപ്പോഴാണ് അടുക്കളയില്‍ ബന്ധിച്ച നിലയില്‍ ഷീജയെ കണ്ടെത്തിയത്. 


എറണാകുളം പറവൂര്‍ സ്വദേശീയായ സദാനനന്ദന്‍ ദമ്പതികളെ കെട്ടിയിട്ട ശേഷം വായില്‍ തുണി തിരുകുകയും തുടര്‍ന്ന് കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ഭര്‍തൃമാതാപിതാക്കളെ കൊലപ്പെടുത്തിയാല്‍ ഓട്ടോറിക്ഷ വാങ്ങി നല്‍കാമെന്നും ആറേക്കറോളം വരുന്ന തോട്ടത്തിലെ കാര്യസ്ഥനാക്കാമെന്നും  ഷീജ വാഗ്ജാനം ചെയ്‌തെന്നാണ് സദാനന്ദന്റെ വെളിപ്പെടുത്തല്‍ . കഴിഞ്ഞ 30 ന് സ്വാമി നാഥനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നത്.


തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കഴിഞ്ഞയാഴ്ച സ്വാമി നാഥന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പോലീസ് ഇത് കാര്യമായി അന്വേഷിച്ചില്ല. പോലീസ് നായയുടെ മണം പിടിക്കല്‍ തടസപ്പെടുത്താന്‍ കൊല നടന്ന വീട്ടിലാകെ മുളകു പൊടി വിതറിയിരുന്നു. എന്നാല്‍, ഷീജയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് കൊലയ്ക്കു പിന്നില്‍ നാലു മാസം മുമ്പ് പരിചയപ്പെട്ട സദാനനന്ദനാണെന്ന് കണ്ടെത്തുകയായിരുന്നു. ഇവര്‍ ഇരുവരും കുറ്റം സമ്മതിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ