General News

സിപിഐയില്‍ വിമത ശബ്ദ്ം, കടുത്ത നിലപാടുമായി നേതൃത്വം

Sat, Nov 18, 2017

Arabianewspaper 6618
സിപിഐയില്‍ വിമത ശബ്ദ്ം, കടുത്ത നിലപാടുമായി നേതൃത്വം

തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയുടെ ഔദ്യോഗിക നിലപാടിനെ ചോദ്യം ചെയ്ത് എത്തിയ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മായിലിനെ തള്ളി പാര്‍ട്ടി. ഇസ്മായിലിന്റെ നിലപാട് തെറ്റാണെന്നും പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ കുടി എടുത്ത തീരുമാനം അന്തിമമാണെന്നും പാര്‍ട്ടി സംസ്ഥാന അസി സെക്രട്ടറി പ്രകാശ് ബാബു.


സംസ്ഥാന എകിസിക്യുട്ടിവ് യോഗത്തില്‍ ഇസ്മായില്‍ പങ്കെടുത്തിരുന്നില്ല. ദേശീയ എക്‌സിക്യുട്ടിവ് അംഗവുമായി എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാറില്ലെന്നും സംസ്ഥാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും തീരുമാനിക്കുന്നതും സംസ്ഥാന എക്‌സിക്യുട്ടിവിലാണ്. ഇസ്മയിലിന്റെ നിലപാട് പാര്‍ട്ടി വിരുദ്ധമാണോ എന്നത് അടുത്ത നിര്‍വാഹക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യും. ദേശീയ എക്‌സിക്യൂട്ടിവ് കമ്മറ്റിയിലെ ഒരംഗത്തിന്റെ നിലപാടല്ല സംസ്ഥാന കമ്മിറ്റിയുടേതെന്നും പ്രകാശ് ബാബു പറഞ്ഞു.


നേരത്തെ,. ഇസ്മയിലിനെ തള്ളി പാര്‍ട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസും രംഗത്ത് എത്തിയിരുന്നു. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ .യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത് പാര്‍്ട്ടി നേതാക്കളുമായി കൂടിയാലോചിക്കാതെയാണെന്നും തോമസ് ചാണ്ടി രാജിവെയ്ക്കാന്‍ വൈകിയില്ലെന്നും ഇസ്മായില്‍ പറഞ്ഞു.


മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്ന് തന്നെ പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നു എന്നാല്‍, മറ്റു നേതാക്കള്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഇസ്മയില്‍ പറഞ്ഞു.


വിഷയത്തില്‍ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന നിലാപടാണ് ഇസ്മയില്‍ കൈക്കൊണ്ടത്. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനു വേണ്ടി റോഡ് നിര്‍മിക്കാന്‍ ഇസ്മയിലിന്റെ എംപി ഫണ്ടില്‍ നിന്ന് പണം നല്‍കിയെന്ന ആരോപണവും നേരത്തെ ഉയര്‍ന്നിരുന്നു.


എന്നാല്‍, താന്‍ തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ റിസോര്‍ട്ടില്‍ ഒരിക്കലും പോയിട്ടില്ലെന്നും ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ച് കഴിഞ്ഞിട്ടില്ലെന്നും ഇസ്മായില്‍ പറഞ്ഞു. പ്രാദേശിക നേതൃത്വം പറഞ്ഞിട്ടാണ് താന്‍ ഫണ്ട് നല്‍കിയിത്.


പ്രാദേശിക നേതൃത്വം നല്‍കിയ അപേക്ഷ, സംസ്ഥാന സെക്രട്ടറിയും മറ്റ് രണ്ട് നിര്‍വാഹക സമിതി അംഗങ്ങളും പരിശോധിച്ച ശേഷമാണ് തനിക്ക് നല്‍കിയത്. തന്റെ സ്വന്തം ഇഷ്ടപ്രകാരം നല്‍കിയതല്ലെന്നും ഇസ്മായില്‍ ഫെയ്‌സ്ൂബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സിപിഐ സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കുന്നതാണ് ഇസ്മയിലിന്റെ നടപടി.

Tags : CPI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ