General News

ബിജെപിയുടെ യോഗത്തില്‍ എന്‍എസ്എ- സിപിഎം തിരഞ്ഞെടുപ്പു കമ്മീഷന് കത്തെഴുതി

Wed, Jan 17, 2018

Arabianewspaper 462
ബിജെപിയുടെ യോഗത്തില്‍ എന്‍എസ്എ- സിപിഎം തിരഞ്ഞെടുപ്പു കമ്മീഷന് കത്തെഴുതി

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ചേര്‍ന്ന ബിജെപി യോഗത്തില്‍ ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പങ്കെടുത്തതായുള്ള വാര്‍ത്തകളെ തുടര്‍ന്ന് സിപിഎം തിരഞ്ഞെടുപ്പു കമ്മീഷന് കത്തെഴുതി.


മേഘാലയയിലും, ത്രിപുരയിലും, നാഗാലാന്‍ഡിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനാണ് ബിജെപി യോഗം ചേര്‍ന്നത് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാണ് സിപിഎം തിരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിന്റെ വസതിയിലാണ് ബിജെപി-ആര്‍എസ്എസ് യോഗം ചേര്‍ന്നത്.


ബിജെപി സംഘടനാ സെക്രട്ടറി രാം മാധവ്, ആര്‍എസ്എസ് നേതാവ് കൃഷ്ണ ഗോപാല്‍, എന്നിവര്‍ക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പങ്കെടുത്തുവെന്ന് ചില ദേശീയ മാ്ധ്യമങ്ങളാണ് ചര്‍ച്ച ചെയ്തത്.


സിപിഎം ത്രിപുര സെക്രട്ടറി ബിജന്‍ ധര്‍ ആണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് കത്തെഴുതിയത്. ഭരണ സംവിധാനങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നത് അധികാര ദുര്‍വിനിയോഗമാണെന്നും ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്നും ധര്‍ കത്തില്‍ പറയുന്നു. അടുത്തമാസമാണ് ഈ മൂന്നു സംസ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പു നടക്കേണ്ടത്, തിരഞ്ഞെടുപ്പു തീയതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ