General News

കണ്ണൂരില്‍ ആര്‍എസ്എസ് -സിപിഎം സംഘര്‍ഷം, രണ്ടു പേര്‍ക്ക് വെട്ടേറ്റു

Tue, Nov 14, 2017

Arabianewspaper 527
കണ്ണൂരില്‍ ആര്‍എസ്എസ് -സിപിഎം സംഘര്‍ഷം, രണ്ടു പേര്‍ക്ക് വെട്ടേറ്റു

ഇടവേളയ്ക്കു ശേഷം കണ്ണൂരില്‍ വീണ്ടും സിപിഎം -ആര്‍എസ്എസ് സംഘര്‍ഷം. പാനൂരില്‍ ആര്‍എസ്എസ് ഏലാങ്കോട് മണ്ഡല്‍ കാര്യവാഹ് സുജീഷിനാണ് വേട്ടെറ്റത്. ഗുരുതരമായി പരിക്കേറ്റ സുജീഷിനെ തലശേരി ഗവര്‍ണമെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇതിനു മണിക്കൂറിനുള്ളില്‍ സിപിഎം പ്രവര്‍ത്തകന്‍ കെ പി ശരതിനും വെട്ടേറ്റു. ശരത്തിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,. ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിയതിനു പ്രതികാരമായാണ് തിരിച്ചാക്രമാണം ഉണ്ടായതെന്ന് കരുതുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി പി എം മോഹന്‍, പ്രവര്‍ത്തകരായ താവില്‍ ഭാസ്‌കരന്‍, എന്നിവരുടെ വീടിനു നേരെയും ആക്രമണം ഉണ്ടായി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ