Troll Today News
ചാനല്‍ ചര്‍ച്ചയ്ക്കിടെ വാക്പോരുമായി സിപിഎം -കോണ്‍ഗ്രസ് നോതാക്കള്‍
Thu, Mar 08, 2018


ശുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോതി ഉത്തരവ് നല്‍കിയതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ പരസ്പരം പോരടിച്ച് സിപിഎം -കോണ്‍ഗ്രസ് നേതാക്കള്‍, ശുഹൈബ് വധത്തില്‍ തങ്ങള്‍ക്ക് ഒന്നും ഒളിക്കാനില്ലെന്നും, അേേന്വഷണം ശരിയായ ദിശയിലാണെന്നും പറഞ്ഞ സിപിഎം പ്രതിനിധിയായ ടിവി രാജേഷ് എംഎല്‍എ. കോടതി വിധിയെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും പരാമര്‍ശങ്ങള്‍ മാറ്റിക്കിട്ടാന്‍ േേല്ക്കോടതിയെ സമീപിക്കുമെന്നും പറഞ്ഞു.
എന്നാല്‍, കൊലപാതക സംഘത്തിന് നേതൃത്വം നല്കിയ സിപിഎമ്മിന്റെ പ്രതിനിധിയായ രാജേഷ് കൊലപാതകികളെ ന്യായികരിക്കുകയാണെന്നും കോണ്‍ഗ്രസ് പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയാമെന്ന് കോടതി വിധിയിലൂടെ പുറത്തു വന്നുവെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റു കൂടിയായ ടി സിദ്ദിഖ് പറഞ്ഞതോടെയാണ് ടിവി രാജേഷ് ചര്‍ച്ചയിലെ ആദ്യ പതിനഞ്ചു മിനിറ്റോളം സംസാരിച്ച ശേഷം ചര്‍ച്ച തടസപ്പെടുത്തി കത്തിക്കയറിയത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല നടത്തിയാല്‍ അതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കുമോ എന്നും നിങ്ങളുടേത് കൊലയാളി പാര്‍ട്ടിയല്ലേ എന്നുമായിരുന്നു ടിവ രാജേഷിന്റെ ചോദ്യം. ഇതോടെ, ചര്‍ച്ചയില്‍ ഇരിക്കുമ്പോള്‍ മര്യാദ കാട്ടണമെന്നും താന്നെ സംസാരിക്കാന്‍ അനുവദിക്കണമെന്നും സിദ്ദിഖ് പറഞ്ഞു, എന്നാല്‍, ടി വി രാജേഷ് പിന്മാറിയില്ല. ഇതോടെ സൗമ്യത വെടിഞ്ഞ് സിദ്ദിഖും തട്ടിക്കയറി. ഇരുവരുടേയും വാക് പോര് അഞ്ചു മിനിട്ടിലധികം നീണ്ടു..
ചര്‍ച്ചയുടെ അവതാരകന് മഞ്ജുഷ് ഗോപാലിന്റെ ഇടപെടലുകള്‍ പോലും ശ്രവിക്കാതെ ഇരുവരും പോര് തുടരുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ഓഡിയോ കട്ട് ചെയ്യുകയും തുടര്‍ന്നും ഇതുപോലെ പോരടിച്ചാല് രണ്ടു പേരേയും ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കുമെന്നും മഞ്ജുഷ് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
ഇതിനിടെ, മറ്റൊരു സ്റ്റുഡിയോയില്‍ ബിജെപിയുടെ കൃഷ്ണദാസും ചര്‍ച്ചയില്‍ പങ്കെടുത്തുവെങ്കിലും സിപിഎം -കോണ്‍ഗ്രസ് പോരിനിടയില്‍ മൂക സാക്ഷിയായി ഇരിക്കാനെ കഴിഞ്ഞുള്ളു. തുടര്‍ന്ന് അവസരം ലഭിച്ചപ്പോള്‍ യുവ നേതാക്കളെ ഉപദേശിക്കാനും കൃഷ്ണദാസ് മറന്നില്ല.
സോഷ്യല്‍ മീഡിയയില്‍ രാജേഷ് -സിദ്ദിഖ് വാക്പോര് വീഡിയ വൈറലായി.
Social media talks
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- സിദ്ദുവിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടി
- ഐസിഐസിഐ ബാങ്ക് സിഇഒയ്ക്കെതിരെ സിബിഐ അന്വേഷണം
- ബംഗാളില്‍ കലാപം, കേന്ദ്ര മന്ത്രിയെ പോലീസ് തടഞ്ഞു
- അമിത് ഷായുടെ പരിഭാഷക്ക് നാക്കു പിഴ -ആഘോഷിച്ച് കോണ്‍ഗ്രസ്
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- സിബിഎസ്ഇ പരീക്ഷ : പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ചു
- സിബിഎസ്ഇ ചോദ്യ പേപ്പര്‍ ചോര്‍ന്നു, കര്‍ശന നടപടിയെന്ന് കേന്ദ്രം
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- ദിലിപിനെ ചതിച്ചത് മഞ്ജുവും കൂട്ടരും -പ്രതി മാര്ട്ടിന്
- ട്രാന്‍സ്ജെന്‍ഡറിന്റെ നഗ്ന വീഡിയോ പ്രദര്‍ശിപ്പിച്ച വനിതാ എഎസ്ഐക്ക് സസ്പെന്ഷന്

Latest News Tags
Advertisment