General News

സ്വന്തം അപദാനങ്ങള്‍ വാഴ്ത്തിപ്പാടിയ പി ജയരാജനെതിരെ നടപടി

Mon, Nov 13, 2017

Arabianewspaper 5555
സ്വന്തം അപദാനങ്ങള്‍ വാഴ്ത്തിപ്പാടിയ പി ജയരാജനെതിരെ നടപടി

സ്വന്തം അപദാനങ്ങള്‍ വാഴ്ത്തിപ്പാടിയതിന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സിപിഎം സംസ്ഥാന സമിതി ശക്തമായ നടപടിക്ക്. പാര്‍ട്ടിയേക്കാള്‍ വലിയ ആളാകാന്‍ നോക്കുകയും വളരുകയും ചെയ്യുന്നുവെന്നാണ് പി ജയരാജനെതിരെ ഉയര്‍ന്ന് വിമല്‍ശനം. ജയരാജനെതിരെ പ്രമേയം പാസാക്കുകയും അച്ചടക്ക നടപടിക്ക് ശുപാര്‍ശയും ചെയ്തു.


കണ്ണൂരിന്‍ താരകമല്ലോ, ചെഞ്ചോരപ്പൊന്‍ കതിരല്ലോ, നാടിന്‍ നെടുനായകനല്ലോ പി ജയരാജന്‍ ധീരസഖാവ് എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.


സ്വന്തം വീരഗാഥകള്‍ പാടി സ്വയം മഹത്വ വത്ക്കരിക്കുകയാണ് പി ജയരാജണെന്നും ജീവിത രേഖയും നൃത്തശില്‍പവും ഇതിനായി തയ്യാറാക്കിയെന്നുമാണ് ആരോപണം.


എന്നാല്‍, ഇതില്‍ തനിക്ക് പങ്കില്ലെന്നും കെ കെ രാഗേഷ് എംപിയാണ് ഇതൊക്കെ തയ്യാറാക്കിയതെന്നും ജയരാജന്‍ പറഞ്ഞു. സംസ്ഥാന സമിതിയില് ഇത് ചര്‍ച്ചയായതിനെ തുടര്‍ന്ന് തന്റെ ഭാഗം ന്യായകരിച്ച ശേഷം പി ജയരാജന്‍ സമിതി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. തന്നെ വിമര്‍ശിച്ചതില്‍ മനം നൊന്ത് പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരിക്കാന്‍ താത്പര്യമില്ലെന്നും അറിയിച്ചാണ് ജയരാജന്‍ ഇറങ്ങിപ്പോയത്.

Tags : P Jayarajan 
Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ