General News

സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് അസാധാരണ നടപടിയെന്ന് മുഖ്യമന്ത്രി

Wed, Nov 15, 2017

Arabianewspaper 5447
സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് അസാധാരണ നടപടിയെന്ന് മുഖ്യമന്ത്രി

തോമസ് ചാണ്ടി വിഷയത്തില്‍ കടുത്ത അമര്‍ഷം അറിയിച്ച് സിപിഐ മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടു നിന്നത് അസാധാരണ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തില്‍ നിന്ന് ഒരു ഘടക കക്ഷി വിട്ടു നില്‍ക്കുന്നത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. മന്ത്രിസഭയ്ക്ക് കൂുട്ടുത്തരവാദിത്തം നഷ്ടപ്പെട്ടോ എന്ന ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചതിനു പിന്നാലെയാണ് സിപിഐയുടെ കടുത്ത നടപടി. എന്നാല്‍, മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ഭൂമി കയ്യേറ്റവിഷയത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം വന്ന സാഹചര്യത്തില്‍ മന്ത്രി തോമസ് ചാണ്ടി രാജിവെയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത്.


രാജിക്കാര്യത്തില്‍ അവസാന തീരുമാനം എടുക്കാന്‍ എല്‍ഡിഎഫ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, തോമസ് ചാണ്ടി വിഷയത്തില്‍ അയഞ്ഞ നിലപാട് സ്വീകരിച്ചതാണ് സിപിഐ നേതാക്കളെ ചൊടിപ്പിച്ചത്.


തോമസ് ചാണ്ടി വിഷയം കൈകാര്യം ചെയ്തതില്‍ മുഖ്യമന്ത്രിക്ക് വീഴ്ച പറ്റിയതായി സിപിഐ വിലയിരുത്തുന്നു. ഏതു വിഷയവും ചര്‍ച്ചാ ചെയ്യാനുള്ള വേദിയാണ് മന്ത്രിസഭാ യോഗം എന്നാല്‍, സിപിഐ യോഗം ബഹിഷ്‌കരിച്ചത് തെറ്റായി പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ഹൈക്കോടതി രൂക്ഷ പരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ തോമസ് ചാണ്ടി രാജിവെയ്ക്കണമെന്നും ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്താല്‍ തങ്ങള്‍ യോഗത്തില്‍ വിട്ടു നില്‍ക്കുമെന്നും സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും റവന്യു മന്ത്രിയുമായി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.


സിപിഐയുടെ പ്രതിഷേധം വകവെയ്ക്കാതെ തോമസ് ചാണ്ടിയെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി അവസരം നല്‍കിയതും തങ്ങളുടെ നിലപാടിനെ തള്ളിയതും സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ