Troll Today News

കണ്ണൂരില്‍ യൂത്തു കോണ്‍ഗ്രസ്‌കാര്‍ പശുവിനെ അറക്കുന്ന ചിത്രം പ്രചരിപ്പിച്ച ബിജെപി വക്താവിന് ട്രോള്‍ മഴ

Sun, May 28, 2017

Arabianewspaper 1081
കണ്ണൂരില്‍ യൂത്തു കോണ്‍ഗ്രസ്‌കാര്‍ പശുവിനെ അറക്കുന്ന ചിത്രം പ്രചരിപ്പിച്ച ബിജെപി വക്താവിന് ട്രോള്‍ മഴ

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി കന്നുകുട്ടിയെ അറുത്തതിന്റെ പോസ്റ്റ് ഇട്ട ബിജെപി ഡെല്‍ഹി യൂണിറ്റ് വക്താവ് തേജിന്ദര്‍ ബാഗയ്ക്ക് മലയാളി ട്രോളര്‍മാര്‍ വക ആക്രമണം.


കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്‌കാര്‍ പശുവിനെ പരസ്യമായി അറക്കുന്നുവെന്ന അടിക്കുറപ്പോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ടാഗ് ചെയ്താണ് തെജീ്ന്ദറിന്റെ പോസ്റ്റ്.


കന്നുകാലികളെ കൃഷി ആവശ്യങ്ങള്‍ക്കല്ലാതെ പൊതു ചന്തകളില്‍ അറക്കാനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ കേരളത്തില്‍ ഇടതു-കോണ്‍ഗ്രസ് സംഘടനകള്‍ വന്‍ പ്രതിഷധം നടത്തുന്നതിനിടെയാണ് ബിജെപി വക്താവ് ഇക്കാര്യം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ ശ്രമിച്ചത്.


ഇതിനിടെയാണ് ബിജെപി നേതാക്കള്‍ പൊറോട്ടയും ഉള്ളിയും കഴിക്കുന്നു തുടങ്ങിയ ചിത്രങ്ങളുമായി ബീഫിന് പിന്തുണ പ്രഖ്യാപി്ച്ച് എത്തിയത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ