OMG News

ബോംബുമായി പോലീസുകാരന്‍ ഓടി, 400 കുട്ടികളെ രക്ഷിക്കാന്‍

Mon, Aug 28, 2017

Arabianewspaper 2430
ബോംബുമായി പോലീസുകാരന്‍ ഓടി, 400 കുട്ടികളെ രക്ഷിക്കാന്‍

പത്തു കിലോ ഗ്രാം ഭാരമുള്ള ഷെല്ലുമായി പോലീസുകാരന്‍ ഓടിയത് ഒരു കിലോമീറ്റര്‍. സ്‌കൂളിനു സമീപം സ്‌ഫോടന സാധ്യതയുള്ള ആര്‍ട്ടിലറി ഷെല്‍ കണ്ടെത്തിയത് അറിഞ്ഞ് എത്തിയ പോലീസ് സംഘത്തിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ബോംബുമായി ഓടിയത് ഒരു കിലോ മീറ്റര്‍.


പൊട്ടിത്തെറിച്ചാല്‍ അരകിലോമീറ്ററിനുള്ളിലുള്ളതെല്ലാം തകരുമെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ജനവാസ കേന്ദ്രത്തിനപ്പുറത്ത് വിജനമായ പ്രദേശത്തേക്ക് ഷെല്ലുമായി ഇദ്ദേഹം ഓടിയത്.


നാന്നൂറോളം കുട്ടികളുടേയും സമീപ പ്രദേശങ്ങളിലുള്ളവരുടേയും ജീവന്‍ രക്ഷിക്കാന്‍ സാഹസികത കാണിച്ച അഭിഷേക് പട്ടേലിന് പോലീസ് കമ്മീഷണര്‍ 50,000 രൂപ സമ്മാനവും നല്‍കി.


മദ്ധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഛിത്രോ വില്ലേജിലെ സ്‌കൂുളിലാണ് സൈനികര്‍ ഉപയോഗിക്കുന്ന ആര്‍ട്ടിലെറി ഷെല്‍ കണ്ടെത്തിയത്.


ബോംബു നിര്‍വീര്യമാക്കുന്ന സംഘം എത്തിച്ചേരാന്‍ വൈകുമെന്ന് കണ്ടതിനാസലാണ് പട്ടേല്‍ ബോംബുമായി ഓടിയത്.


Tags : Bomb 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ