OMG News

ഫെയ്‌സ്ബുക്ക് വ്യാജ ഐഡിയില്‍ പ്രണയിച്ച യുവാവിനെ പോലീസുകാരന്‍ വെടിവെച്ചു കൊന്നു

Sat, Jan 27, 2018

Arabianewspaper 1181
ഫെയ്‌സ്ബുക്ക് വ്യാജ ഐഡിയില്‍ പ്രണയിച്ച യുവാവിനെ പോലീസുകാരന്‍ വെടിവെച്ചു കൊന്നു

വ്യാജ ഫെയ്‌സ്ബുക്ക് ഐഡിയിലുടെ തന്നെ പ്രണയിച്ച യുവാവിനെ പോലീസുകാരന്‍ വഞ്ചന സഹിക്കാനാകാതെ വെടിവെച്ചു കൊന്നു. കാമുകിയുമായി നിരന്തരം ചാറ്റിംഗും മറ്റും നടത്തി പ്രണയം അസ്ഥിക്കു പിടിച്ച പോലീസുകാരന്‍ ഒടുവില്‍ താന്‍ വഞ്ചിക്കപ്പെട്ടെന്നും കാമുകി യഥാര്‍ത്ഥത്തില്‍ പുരുഷമനായിരുന്നുവെന്നും മനസിലാക്കി.


ഇതോടെ വഞ്ചിക്കപ്പെടുകയും നിരാശനാകുകയും ചെയ്ത പോലീസുകാരന്‍ കണ്ണന്‍ കുമാര്‍ വിഎസ് അയ്യനാര്‍ എന്ന വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊന്നത്. 22 കാരനായ അയ്യനാര്‍ തമാശയ്ക്കു വേണ്ടി ഉപയോഗിച്ച വന്നതാണ് യുവതിയുടെ ചിത്രമുള്ള വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്. എന്നാല്‍,. സോഷ്യല്‍ മീഡിയയിലൂടെ കാമുകനെ കണ്ടു പിടിച്ച് ക്രമേണ പണം തട്ടാനാണ് ഇയാള്‍ ശ്രമിച്ചതെന്ന് പോലീസു പറയുന്നു.


തനിക്ക് പിടിതരാതെ മുങ്ങുന്ന കാമുകിയെ തേടിയ കണ്ണന്‍ കുമാറിന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായവും ലഭിച്ചു. തുടര്‍ന്ന് ഐപി കണ്ടുപിടിച്ച് വീട്ടിലെത്തിയപ്പോഴാണ് താനാണ് യുവതിയെന്ന് അയ്യനാര്‍ പറയുന്നത്.


യുവതി തന്നെ കാണാതെ മുങ്ങാന്‍ തുടങ്ങിയത് കണ്ണന്‍ കുമാറിനെ വിഷാദ രോഗത്തിനും അടിമയാക്കി. ആത്മഹത്യ ശ്രമവും നടത്തി. ഇതേ തുടര്‍ന്നാണ് കാമുകിയ കണ്ടെത്താന്‍ സഹപ്രവര്‍ത്തകര്‍ സഹായിച്ചത്.


ഇയാളെ കണ്ടെത്തിയതോടെ പകമൂത്ത കണ്ണന്‍ കുമാര്‍ അയ്യനാരെ തട്ടിക്കൊണ്ടു പോയ ശേഷം വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. കണ്ണന്‍ ുകമാര്‍ ഇതിനു ശേഷം ഒളിവില്‍ പോയി. പോലീസ് ഇയാളെ തിരയുന്നുണ്ട്.

Tags : FB fake 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ