General News

മോഡിക്കെതിരെ മോശം പരാമര്‍ശം മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് പുറത്താക്കി

Thu, Dec 07, 2017

Arabianewspaper 269
മോഡിക്കെതിരെ പരാമര്‍ശം : മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് പുറത്താക്കി

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. മണിശങ്കര്‍ അയ്യര്‍ മാപ്പു പറയണമെന്നും ഇത് കോണ്‍ഗ്രസ് സംസ്‌കാരമല്ലെന്നും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചിരുന്നു.


എന്നാല്‍, തനിക്ക് ഹിന്ദി ഭാഷ അത്ര വശമില്ലെന്നും തരം താഴ്ന്ന എന്ന അര്‍ത്ഥത്തിലാണ് നീച് എന്ന വാക്ക് ഉപയോഗിച്ചത്. എന്നാല്‍, കീഴ് ജാതി എന്ന അര്‍ത്ഥത്തിലും ഈ വാക്ക് ഹിന്ദിയില്‍ ഉപയോഗിക്കാറുണ്ടെന്നുള്ളത് താന്‍ ഗൗരവമായി എടുത്തില്ലെന്നും ഈ വാക്ക് പരാമര്‍ശത്താല്‍ ഗുജറാത്തിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്ന വാദം ഉയര്‍ന്നതിനാല്‍ താന്‍ ഖേദം പ്രകടിപ്പിക്കുകയാണെന്ന് മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു,


എന്നാല്‍, ഗുജറാത്ത് തിരഞ്ഞെടുപ്പിന് രണ്ട് ദിവസം ശേഷിക്കെ ഈ വിഷയം ബിജെപിയും മോഡിയും കോണ്‍ഗ്രസിനെതിരെ ഉപയോഗിക്കുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസ് മണി ശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.


മോഡി നീച് കിസം കി ആദ്മി ഹെ എന്നാണ് മോഡിയുടെ നിലവാരവില്ലായ്മയെ കുറിച്ച് പരാമര്‍ശിക്കവെ മണി ശങ്കര്‍ അയ്യര്‍ വാര്‍ത്താ ഏജന്‍സിസായ എ എന്‍ഐയോട് പറഞ്ഞത്.


പ്രധാനമന്ത്രി മോഡിയെം തിരഞ്ഞെടുപ്പ് റാലിക്കിടെ ഇക്കാര്യം പരാമര്‍ശിച്ചു, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഈ ഭാഷയെ വശമുള്ളുവെന്നും ഇത് അവരുടെ മാനസികാവസ്ഥ വെളിപ്പെടുത്തുന്നുവെന്നും മോഡി പറഞ്ഞു,


ബിജെപിയും അതിന്റെ നേതാക്കളും കോണ്‍ഗ്രസിനേയും നേതാക്കളേയും മോശം വാക്കുകള്‍ ഉപയോഗിച്ച് അവഹേളിക്കുന്നതെന്നും എന്നാലും പ്രധാനമന്ത്രിയെ മണിശങ്കര്‍ അയ്യര്‍ ഇത്തരം വാക്കുകള്‍ ഉപയോഗിച്ച് പരാമര്‍ശിക്കരുതായിരുന്നുവെന്നും മണിശങ്കര്‍ അയ്യര്‍ മാപ്പു പറയേണ്ടതാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു,.


2104 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് മണിശങ്കര്‍ അയ്യര്‍ സമാനമായ രീതിയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മോഡിയെ പരിഹസിച്ചിരുന്നു. 21 ാം നൂറ്റാണ്ടില്‍ മോഡി പ്രധാനമന്ത്രിയാകില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ അയ്യര്‍ മോഡിക്ക് വേണമെങ്കില്‍ കോണ്‍ഗ്രസ് സമ്മേളന വേദിയില്‍ ചായ വിറ്റു നടക്കാന്‍ അനുവാദം തരാമെന്നും പറഞ്ഞു.


2012 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മോഡിയെ മരണത്തിന്റെ വ്യാപാരി എന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷ വിളിച്ചത് വന്‍ വിവാദമായിരുന്നു. തിരഞ്ഞെടുപ്പുകളില്‍ ഇതെല്ലാം മോഡിക്കും ബിജെപിക്കും അനുകൂലമായ സഹതാപ തരംഗത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. ഇക്കുറി വീണ്ടും മോഡിയെ കീഴ് ജാതി എന്നു വിളിച്ചുവെന്ന ആരോപണം ബിദെപിക്ക് ഗുണം ചെയ്യുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് മണിശങ്കര്‍ അയ്യരെ പൊടുന്നനെ തന്നെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ് തലയൂരിയത്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം വോട്ടെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെയാണ് തിരക്കിട്ട തീരുമാനം പാര്‍ട്ടി കൈക്കൊണ്ടത്.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ