General News

സിദ്ദുവിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടി

Sat, Mar 31, 2018

Arabianewspaper 10069
സിദ്ദുവിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടി
പഞ്ചാബ് ടൂറിസം മന്ത്രി നവജ്യോത് സിംഗ് സിദ്ദുവിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടി. നികുതി സംബന്ധിച്ച വിവരങ്ങള്‍ നല്‍കാത്തതാണ് ഇതിനു കാരണം.

ഇതിനെ തുടര്‍ന്ന് സിദ്ദുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരിക്കുകയാണ്.

നികുതി കുടിശിക അടച്ചു തീര്‍ത്തിട്ടില്ലെന്നും വരുമാനം സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയില്ലെന്നും കാണിച്ചാണ് ആദായ നികതി വകുപ്പിന്റെ നടപടി.

52 ലക്ഷം രൂപ വാര്‍ഷിക നികുതി അടയ്‌ക്കേണ്ട സിദ്ദു ഇത് അടച്ചില്ലെന്നാണ് ആരോപണം. എന്നാല്‍, വരുമാനം സംബന്ധിച്ച വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും ഇത് തീര്‍പ്പാക്കാത്തതിനാലാണ് നികുതി അടയ്ക്കാത്തതെന്നും സിദ്ദു പറയുന്നു.

ബിജെപി എംപി സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിദ്ദുവിനെതിരെ പാര്‍ട്ടി പ്രതികാര നടപടി എടുക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ