General News

മോഡി കീഴ്ജാതിയെന്ന് മണിശങ്കര്‍ അയ്യര്‍

Thu, Dec 07, 2017

Arabianewspaper 112
മോഡി കീഴ്ജാതിയെന്ന് മണിശങ്കര്‍ അയ്യര്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നീച് (കീഴ്ജാതി) എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ വീണ്ടും വെട്ടിലായി. മോഡിയെ കോണ്‍ഗ്രസ് സമ്മേളന വേദിയില്‍ ചായ വില്‍ക്കാന്‍ ക്ഷണിച്ച് അയ്യര്‍ ലോക് സഭാ തിരഞ്ഞെടുപ്പിലും വിവാദ പുരുഷനായിരുന്നു.


അതേസമയം, ബിജെപി അവഹേളനപരമായ വാക്കുകളാണ് ഉപയോഗിക്കുന്നതെങ്കിലും മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിയെ ഇത്തരത്തില്‍ പരമാര്‍ശിക്കരുതായിരുന്നുവെന്നും മാപ്പു പറയണമെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞു.


ഇതിനെ തുടര്‍ന്ന് തനിക്ക് ഹിന്ദി അത്ര വശമില്ലെന്നും നീച് എന്ന ഉപയോഗിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു,.


തന്നെ കുറിച്ച് മണിശങ്കര്‍ അയ്യര്‍ പറഞ്ഞ വാക്കുകള്‍ ജനാധിപത്യ സംവിധാനത്തിന് യോദിക്കുന്നതല്ലെന്നും തന്നെ സ്‌നേഹിക്കുന്ന ഗുജറാത്തികള്‍ ഇതിന് മറുപടി നല്‍കുമെന്നും മോഡി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു,


കോണ്‍ഗ്രസിന്റെ ഒരു ഉന്നത നേതാവ്, ഉന്നതമായ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ആള്‍, നയതന്ത്ര ഉദ്യോഗസ്ഥനുമ പിന്നീട് കേന്ദ്ര മന്ത്രിയുമായ ആള്‍ മോഡി നീച് ആണെനന് പറഞ്ഞു. ബുദ്ധിമാനായ കോണ്‍ഗ്രസ് നേതാവ് ഇത്തരത്തില്‍ തന്നെ അപമാനിച്ചതില്‍ വിഷമമില്ല. ഇത് കോണ്‍ഗ്രസിന്റെ ഭാഷയും മനസ്ഥിതിയുമാണ്. തിരഞ്ഞെടുപ്പില്‍ ജനങ്ങളഴ്# ഇവര്‍ക്ക് മറുപടി നല്‍കും. -മോഡി ടിറ്ററില്‍ കുറിച്ചു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ