General News

പട്ടേലിന്റെ വിജയത്തിനായി കോണ്‍ഗ്രസ് നടത്തിയത് ഗുഡാലോചന- വഗേല

Thu, Aug 10, 2017

Arabianewspaper 205
പട്ടേലിന്റെ വിജയത്തിനായി കോണ്‍ഗ്രസ് നടത്തിയത് ഗുഡാലോചന- വഗേല

രണ്ട് വിമത എംഎല്‍എമാരുടെ വോട്ട് അസാധുവാക്കിയത് കോണ്‍ഗ്രസിന്റെ ഗുഡാലോചനയാണെന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട നേതാവ് ശങ്കര്‍ സിംഗ് വഗേല.


രണ്ട് കോണ്‍ഗ്രസ് അംഗങ്ങളുടെ വോട്ട് അസാധുവാക്കിയത് വിജയിക്കാനുള്ള സംഖ്യ കുറയ്ക്കാനാണ് അഹമദ് പട്ടേല്‍ ഗുഡാലോചന നടത്തിയത്.


തിരഞ്ഞെടുപ്പിന്റെ ചുമതലക്കാരനായ റിട്ടേണിംഗ് ഓഫീസറാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഈ ചട്ടം നിലനില്‍ക്കെ കോണ്‍ഗ്രസ് ഡെല്‍ഹിയില്‍ മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണറെ സമീപിച്ചത് ദുരുദ്ദേശ പരമാണ്. മുഖ്യ. തിരഞ്ഞെടുപ്പു കമ്മീഷണര്‍ വിഷയത്തില്‍ ഇടപെടരുതായിരുന്നുവെന്നും വഗേല പറഞ്ഞു.,


ഗുജറാത്തിലെ 36 എംഎല്‍എമാര്‍ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണെന്നും ഇവര്‍ രാജിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ബംഗലൂരിലെ റിസോര്‍ട്ടിലേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിംഗ് നടത്തിയത് പാര്‍ട്ടി ഗൗരവമായി എടുത്തിരുന്നില്ലെന്നും വഗേല പറഞ്ഞു.


സിബിഐ സമ്മര്‍ദ്ദം മൂലമാണ് താന്‍ വിമതശബ്ദം ഉയര്‍ത്തിയതെന്ന് ദേശീയ ജനറല്‍ സെക്രട്ടരി അശോക് ഗെലോട്ട് പറഞ്ഞിരുന്നു. അശോക് ഗെലോട്ട് മാപ്പു പറഞ്ഞാല്‍ താന്‍ അഹമദ് പട്ടേലിന് വോട്ടു ചെയ്യുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ഗെലോട്ട് ഇതിനു തയ്യാറായിരുന്നില്ല. വഗേല പറയുന്നു.


വഗേല ഉള്‍പ്പടെ എട്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. ആറു എംഎല്‍എമാരെ കൂടി പുറത്താക്കാനിരിക്കുകയാണ് കോണ്‍ഗ്രസ്. 2012 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 60 സീറ്റുകളാണ് ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 46 ആയി ചുരുങ്ങും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ