General News

വോട്ടു ചെയ്ത ശേഷം മോഡിയുടെ റോഡ് ഷോ, കോണ്‍ഗ്രസ് പരാതിനല്‍കി

Thu, Dec 14, 2017

Arabianewspaper 430
വോട്ടു ചെയ്ത ശേഷം മോഡിയുടെ റോഡ് ഷോ, കോണ്‍ഗ്രസ് പരാതിനല്‍കി

പോളിംഗ് ബുത്തിനു മുന്നിലൂടെ റോഡ് ഷോ നടത്തിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് മോഡി നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു,


തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടാക്കാട്ടിയാണ് പരാതി നല്‍കിയിരികുന്നത്. തിരഞ്ഞെടുപ്പു കമ്മീഷന്‍ പരാതിയെക്കുറിച്ച് അന്വേഷിക്കും.


അഹമദ്ബാദിലെ പോളിംഗ് ബുത്തില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം 100 മീറ്റര്‍ അകലെ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലേക്ക് നടന്നു നീങ്ങുമ്പോഴാണ് നിരവധി പേര്‍ ഇരുവശത്തും തടിച്ചു കൂടിയത്. ഇവരെ മോഡി അഭിവാദ്യം ചെയ്യുകയും കൈവിരലിലെ മഷി അടയാളം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.


മോഡിയുടേത് അപ്രഖ്യാപിത റോഡ് ഷോ ആയിരുന്നുവെന്നും കഴിഞ്ഞ ദിവസം റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതിന് പകരം വീട്ടിയതാണെന്നും കോണ്‍ഗ്രസ് പറയുന്നു.


എന്നാല്‍, വോട്ടു ചെയ്ത മടങ്ങിയ പ്രധാനമന്ത്രിയെ കാണാന്‍ നിരവധി പേര്‍ എത്തിയെന്നും ഇവരെ അഭിവാദ്യം ചെയ്യുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും ബിജെപി പറയുന്നു. 


മോഡിയും ബിജെപിയും തിരഞ്ഞെടുപ്പു ദിവസം പ്രചാരണം നടത്തിയെന്നതിന് ടെലിവിഷന്‍ ചാനലുകളിലെ തത്സമയ ദൃശ്യങ്ങള്‍ തെളിവാണെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ ഗ്രസ് നേതാവുമായ പി ചിദംബരം ട്വിറ്ററില്‍ കുറിച്ചു, തിരഞ്ഞെടുപ്പു ദിനം ഇത്രയും നഗ്നമായ ചട്ട ലംഘനം രാജ്യത്തെവിടേയും കണ്ടിട്ടില്ലെന്ന് ചിദംബരം ആരോപിച്ചു,



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ