Gulf News

യുഎഇയില്‍ തൊഴില്‍ വീസയ്ക്ക് ഇനി സ്വഭാവ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധം

Wed, Jan 10, 2018

Arabianewspaper 1780
യുഎഇയില്‍ തൊഴില്‍ വീസയ്ക്ക് ഇനി സ്വഭാവ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധം

യുഎഇയില്‍ തൊഴില്‍ വീസ ലഭിക്കണമെങ്കില്‍ സ്വഭാവ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കി. പുതിയ നിയമം ഫെബ്രുവരി നാലിന് നിലവില്‍ വരും. ഇതു സംബന്ധിച്ച് ഉന്നതാധികാര സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു,


നാട്ടില്‍ ക്രമിനല്‍ കേസുകളിലോ അടിപിടി കേസിലോ മറ്റൊ ഉള്‍പ്പെട്ടവര്‍ക്ക് ഇനി മുതല്‍ യുഎഇയില്‍ തൊഴില്‍ വീസ ലഭിക്കില്ല. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമം ബാധകമല്ലെങ്കിലും പുതിയ വീസയില്‍ മടങ്ങിയെത്തുന്നവര്‍ക്ക് മജിസ്‌ട്രേറ്റിന്റെ (തഹസീല്‍ദാര്‍) സ്വഭാവ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കേണ്ടി വരും,. ക്രിമിനല്‍ കേസ് ഉള്ളവര്‍ക്കോ ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്കോ ഇനി യുഎഇയില്‍ തൊഴില്‍ വീസ ലഭിക്കില്ല,


മറ്റേതൊരു സര്‍ട്ടിഫിക്കേറ്റും പോലെ ഇതും നോട്ടറി പബ്ലികും സംസ്ഥാന ആഭ്യന്തര വകുപ്പും, ഇന്ത്യയിലെ യുഎഇ കോണ്‍സുലേറ്റും തുടര്‍ന്ന് യുഎഇയിലെ വിദേശകാര്യ വകുപ്പും അറ്റസ്റ്റ് ചെയ്യണം.


ഇക്കാരണത്താല്‍ വ്യാജ സര്‍ട്ടിഫിക്കേറ്റുകള്‍ ഹാജരാക്കാനും കഴിയില്ല. അഞ്ചു വര്‍ഷം തുടര്‍ച്ചായി ഏതു രാജ്യത്താണോ താമസിച്ചത് അവിടെ നിന്നുമാണ് സ്വഭാവ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കേണ്ടത്.


ഇതു പ്രകാരം യുഎഇയില്‍ ജോലി ചെയ്തു വന്നയാള്‍ നാട്ടില്‍ പോയി മടങ്ങി പുതിയ വീസയിലാണ് വരുന്നതെങ്കില്‍ യുഎഇയിലെ പോലീസില്‍ നിന്നു വേണം സ്വഭാവ സര്‍ട്ടിഫിക്കേറ്റ് വാങ്ങാന്‍. ഇതിനായി യുഎഇയിലെ പോലീസിന്റെ സിഐഡി മേധാവിക്കാണ് അപേക്ഷ നല്‍കേണ്ടത്.


തൊഴില്‍ വീസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കാണ് ഇത് നിര്‍ബന്ധമാക്കുന്നത്. വിസിറ്റ് വീസയില്‍ വരുന്നവര്‍ക്കോ, ബന്ധു വീസയില്‍ വരുന്നവര്‍ക്കോ ഇതിന്റെ ആവശ്യമില്ല.


സുരക്ഷിതവും സുസ്ഥിരവുമായ സമൂഹത്തെ സൃഷ്ടിക്കാനാണ് യുഎഇ സര്‍ക്കാര്‍ പുതിയ നീക്കം നടത്തുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ